കോവിഡ് പ്രതിരോധം: ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചേര്‍ന്നു
പാലക്കാട്: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങ ള്‍ വില്‍ക്കുന്ന കടകള്‍ തുറക്കുന്നതിനു നിലവില്‍ അനുമതി നല്‍ കിയിട്ടുണ്ടെങ്കിലും ജില്ലയിലെ രോഗവ്യാപനത്തിന്റെ തോത് ഉയര്‍ ന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇത്തരം കട കള്‍ പ്രവര്‍ത്തിക്കുന്നത് നിരോധിച്ചു.ജില്ലയിലെ കോവിഡ് പ്രതിരോ ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ ഡോ. കെ പി റീത്ത, ജില്ലാ പോലീസ് മേധാവി ആര്‍ വിശ്വനാഥ് എന്നിവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തി ലാ ണ് തീരുമാനം.
അട്ടപ്പാടി മേഖല കേന്ദ്രീകരിച്ച് പരിശോധന നടത്തുന്നതിനുള്ള നട പടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി.കോവിഡ് ടെസ്റ്റ് നടത്തി യിട്ടുള്ളവര്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും രോഗവ്യാപനത്തിന് ഇടയാക്കുകയും ചെയ്യുന്നത് തടയാന്‍ കോവിഡ് ടെസ്റ്റ് നടത്തി റിസ ള്‍ട്ട് വരുന്നത് വരെ ടെസ്റ്റിന് വിധേയനായ വ്യക്തി മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന നിര്‍ദ്ദേശം നല്‍കുന്നതിനു വേണ്ട നടപടികള്‍ സ്വീകരിക്കണം.മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും നേ രിട്ട് മരുന്ന് വാങ്ങുന്ന കോവിഡ് ലക്ഷണങ്ങളുള്ളവരുടെ വിവര ങ്ങള്‍ മെഡിക്കല്‍ ഷോപ്പ് അധികൃതര്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ഫാര്‍മസിസ്റ്റ് അ സോസിയേഷന് നല്‍കാന്‍ നടപടി എടുക്കണം.സ്വകാര്യ ആശുപ ത്രികള്‍ ഉള്‍പ്പെടെയുള്ള കോവിഡ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ടെസ്റ്റ് നട ത്തുന്നവരുടെ വിവരങ്ങള്‍ അതാത് ദിവസം തന്നെ ബന്ധപ്പെട്ട സ്റ്റേ ഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് കൈമാറണം.
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിലെ മുഴുവന്‍ പേരിലും കോവിഡ് ടെസ്റ്റ് നടത്താനും പോസിറ്റീവായ വരെ അനുയോജ്യമെങ്കില്‍ അവിടെ തന്നെ ചികിത്സിക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണം. അവശ്യവസ്തുക്കളായി പ്രഖ്യാപിച്ചിട്ടുള്ള മെഡിക്കല്‍ സാധനങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ച വില പ്രകാരമാണ് വില്‍ക്കുന്നതെന്നും ഇവ യുടെ ഗുണനിലവാരം ഉറപ്പാക്കാനും പാലക്കാട് ഡ്രഗ്‌സ് ഇന്‍സ്‌പെ ക്ടര്‍ക്ക് നിര്‍ദേശം നല്‍കി.യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് കെ ബിനുമോള്‍, എ ഡി എം എന്‍.എം മെഹറലി എന്നിവരും പങ്കെടുത്തു.