അലനല്ലൂര്‍: കോവിഡ് രണ്ടാം തരംഗം തീവ്രമായ സാഹചര്യത്തില്‍ നാടടച്ച് ജനം വീട്ടിലിരിക്കുമ്പോള്‍ കിണറിലകപ്പെട്ട കുറുക്കന്‍ മെ മ്പര്‍ക്കും നാട്ടുകാര്‍ക്കും പണിയായി.എടത്തനാട്ടുകര കൈരളിയി ല്‍ ചങ്കരംചാത്ത് സുജയന്റെ ആള്‍താമസമില്ലാത്ത വീട്ടിലെ കാടു മൂടി കിടന്ന കിണറിലാണ് കുറുക്കന്‍ വീണത്.ഇന്നലെ രാവിലെ യോടെയായിരുന്നു സംഭവം.ഇത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ വാര്‍ഡ് മെമ്പര്‍ അനില്‍കുമാറിനെയാണ് ആദ്യം അറിയിച്ചത്. രാവി ലെ മുതല്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാ യി ഓടി നടക്കുന്നതിനിടെ അനില്‍കുമാര്‍ പിന്നെ കുറുക്കനെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലായി.നാട്ടുകാരില്‍ പലരും ഫയര്‍ഫോ ഴ്സിനെ വിളിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഈ തിരക്കിനിടയ്ക്ക് അവ രെ പ്രയാസപ്പെടുത്തേണ്ടെന്ന് കരുതി കിണര്‍ വൃത്തിയാക്കല്‍ ജോ ലിക്ക് പോകുന്ന എ മുഹമ്മദാലി, കുഞ്ഞാടി, സുനില്‍, ഉണ്ണികൃഷ്ണന്‍, അജീഷ്,രതീഷ് എന്നിവരെ വിളിച്ച് വരുത്തി.ഒരു കൈനോക്കാന്‍ ഇവരും തയ്യാറായതോടെ എല്ലാവരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി.മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ അതിവിദഗ്ദ്ധ മായി കുറുക്കനെ കരയ്ക്ക് കയറ്റി.ഇതോടെ മെമ്പര്‍ക്കും പ്രദേശവാ സികള്‍ക്കും ആശ്വാസമായി.