അലനല്ലൂര്‍: കോവിഡ് രോഗികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന പള്‍ സ് ഓക്‌സീ മീറ്റര്‍ ചലഞ്ചുമായി മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തം ഗം പി.ഷാനവാസ്. കോവിഡ് ബാധിക്കുന്നവരില്‍ ഓക്‌സിജന്റെ അളവ് കുറയുന്നത് യഥാസമയം അറിയാനാകാത്തത് വലിയ പ്രയാ സങ്ങള്‍ക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് ഓക്‌സിജന്റെ അളവ് കൃത്യമായി അറിയാന്‍ സഹായിക്കുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചുമായി ബ്ലോക്ക് അംഗം മുന്നിട്ടിറങ്ങിയത്.ചലഞ്ചിലൂടെ സമാ ഹരിക്കുന്ന ഓക്‌സീ മീറ്ററുകള്‍ കോവിഡ് വ്യാപനം രൂക്ഷമായ എട ത്തനാട്ടുകര മേഖലയിലെ എല്ലാ വാര്‍ഡുകളിലും എത്തിക്കുകയാ ണ് ലക്ഷ്യമെന്നും രോഗം ബാധിച്ച് വീടുകളില്‍ കഴിയുന്നവര്‍ക്ക് ഇത് വലിയ സഹായമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ സമാഹരിച്ച ഓക്‌സീ മീറ്റര്‍ യത്തീംഖാന വാര്‍ഡിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് അംഗവും ആരോഗ്യകാര്യ സ്റ്റാന്റിം ഗ് കമ്മിറ്റി ചെയര്‍പേഴ്‌സണുമായ എ.ലൈല ഷാജഹാന് കൈമാറി. അടുത്ത ദിവസങ്ങളില്‍ തന്നെ എടത്തനാട്ടുകരയിലെ എല്ലാ വാര്‍ ഡുകളിലും ഉപകരണം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധ്യാപകന്‍ കൂടിയായ പി.ഷാനവാസ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!