മണ്ണാര്‍ക്കാട്:അതിരൂക്ഷമായി കോവിഡ് വ്യാപിക്കുന്ന സാഹചര്യ ത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. രാവിലെ 9 മണി മുതല്‍ ഒരു മണി വരേയും ഉച്ചക്ക് ശേഷം 2 മണി മുതല്‍ 5 മണി വരേയും പ്രവര്‍ത്തിക്കുന്നതാണ്.നേരെത്തെ 8.30 മുത ല്‍ 2.30 വരേ ഒറ്റ സമയങ്ങളിലായി പ്രവര്‍ത്തിക്കുമെന്നായിരുന്നു തീരുമാനമെങ്കിലും കാര്‍ഡുടമകളുടെയും ജനപ്രതിനിധികളുടേ യും അഭ്യര്‍ത്ഥന മാനിച്ചാണ് ഇത്തരം ഒരു മാറ്റങ്ങള്‍ വരുത്തിയത്. എന്നാല്‍ കണ്ടേയ്‌മെന്റ് സോണുകളും മറ്റും പ്രഖ്യാപിച്ച പ്രദേശങ്ങ ളില്‍ അവിടെത്തെ ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കുന്ന സമയങ്ങള്‍ റേഷ ന്‍ വ്യാപാരികള്‍ക്കും ബാധകമായിരിക്കുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംയുക്ത സമിതി ചെയര്‍മാന്‍ ജോണി നെല്ലൂ രും,അഡ്വ.ജി.കൃഷ്ണപ്രസാദും അറിയിച്ചു.
കോവിഡ് ബാധിച്ച് വയനാട്ടില്‍ റേഷന്‍ വ്യാപാരി മരിച്ചതോടെ റേ ഷന്‍ കടകളുടെ സമയം പുന:ക്രമീകരിക്കണമെന്ന് വ്യാപാരികള്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.കോവിഡ് ബാധിച്ച് ഇതുവരെ എട്ടു വ്യാപാരികളാണ് മരിച്ചത്.റേഷന്‍ വ്യാപാരികള്‍ക്ക് മതിയായ സംരക്ഷണമോ സുരക്ഷയോ ഇല്ലാതെ രാവിലെ ഒമ്പത് മുതല്‍ വൈ കീട്ട്ഏഴ് മണി വരെ രണ്ട് നേരങ്ങളിലായാണ് കടകള്‍ പ്രവര്‍ത്തിക്കു ന്നത്.വാരാന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയ ശനിയാഴ്ച പോലും കട കള്‍ തുറക്കേണ്ടി വന്നു.സ്റ്റോക്കില്ലാത്ത സാധനങ്ങള്‍ വിതരണ നയം അനുസരിച്ച് മൈനസ് ബില്ലിങ് അനുവദിക്കുന്നത് കൊണ്ട് ഉപഭോ ക്താക്കള്‍ ഒറ്റത്തവണ കടയില്‍ വരാനുള്ള സാഹചര്യമൊരുക്കലു മായി മാറും.നിലവില്‍ സ്റ്റോക്കില്ലാത്ത സാധനങ്ങള്‍ക്ക് വേണ്ടി കാര്‍ ഡ് ഉടമകള്‍ വീണ്ടും റേഷന്‍ കടയിലേക്ക് വരുന്നത് തിരക്ക് വര്‍ധി ക്കാനും ഇടയാക്കുന്നു.
ഈസ്റ്റര്‍ വിഷു ആഘോഷം കഴിഞ്ഞിട്ടും ഏപ്രില്‍ കിറ്റും സ്പെഷ്യ ല്‍ അരിയും വിതരണം നടത്താനാവശ്യമായ സ്റ്റോക്കില്ലാത്ത ധാരാ ളം കടകളുണ്ട്.സ്റ്റോക്കെത്തിയ കടകളില്‍ രണ്ടും മൂന്നും ലക്ഷം വരെ അധികമായി മുടക്കിയെങ്കിലും കിറ്റിന്റെ കമ്മീഷന്‍ എട്ടുമാ സത്തെ കുടിശ്ശികയാണ്.കഴിഞ്ഞ മാസത്തെ കമ്മീഷന്‍ ലഭിക്കാതെ വ്യാപാരികള്‍ പ്രയാസത്തിലാണ്.ഇതിനിടയിലാണ് കോവിഡ് രണ്ടാം തരംഗം വ്യാപാരികളേയും ഭീതിപ്പെടുത്തുന്നത്. രോഗവ്യാപ നം തടയുന്നതിനായി എല്ലാ റേഷന്‍ കടകളിലും 15-ാം തിയ്യതിക്ക് മുമ്പായി സ്റ്റോക്കെത്തിക്കണം.ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടു ത്തി വ്യാപാരികളെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടി സ്വീകരി ക്കണമെന്നും സംയുക്ത കോ ഓര്‍ഡിനേഷന്‍ സമിതി ആവശ്യ പ്പെട്ടു.
റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം മാറ്റി ഉത്തരവായിട്ടില്ല
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നത് കടകളിലെ തിരക്ക് വര്‍ധിപ്പിക്കുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ നിലവിലെ പ്രവര്‍ത്തന സമയം മാറ്റി കൊണ്ട് ഉത്തരവായിട്ടില്ലെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഫെയ്‌സ് ബുക്ക് പേജില്‍ അറിയിച്ചു.നിലവില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരേയും, ഉച്ച തിരിഞ്ഞ് മൂന്ന് മണി മുതല്‍ വൈകീട്ട് ഏഴു മണി വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം.