അഗളി:അട്ടപ്പാടിയില്‍ വില്‍പ്പനക്കായി സൂക്ഷിച്ചിരുന്ന 35 ലിറ്റര്‍ ചാ രായം എക്‌സൈസ് പിടികൂടി.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസിന്റ നേതൃത്വത്തില്‍ കള്ളമല കക്കു പ്പടി ഊരിന് സമീപം നടത്തിയ റെയ്ഡിലാണ് ചാരായം കണ്ടെടുത്ത ത്.30 കുപ്പികളിലും പത്ത് ലിറ്റര്‍ കൊള്ളുന്ന രണ്ട് കന്നാസുകളിലു മാണ് ചാരായം സൂക്ഷിച്ചിരുന്നത്.ഇവ ആടിനെ കെട്ടിയിടുന്ന കൂടി നടിയില്‍ മണ്ണില്‍ കുഴിച്ചിട്ട നിലയിലായിരുന്നു.സംഭവത്തില്‍ എ ക്‌സൈസ് കേസെടുത്തു.ആരെയും പിടികൂടിയിട്ടില്ല.പ്രിവന്റീവ് ഓഫീസര്‍ സല്‍മാന്‍ റസാലി,സിവില്‍ എക്‌സൈസ് ഓഫീസ ര്‍ മാരായ ജോണ്‍സണ്‍,ചന്ദ്രകുമാര്‍,ഡ്രൈവര്‍ അനുരാജ് എന്നിവര്‍ പങ്കെടുത്തു.
അട്ടപ്പാടി മേഖലയില്‍ സമീപകാലത്തായി വ്യാജവാറ്റ് കൊഴുക്കുന്ന തായാണ് എക്‌സൈസിന് ലഭിച്ചിരിക്കുന്ന വിവരം.കക്കുപ്പടിയില്‍ നിന്ന തന്നെ മാസങ്ങള്‍ക്കിടെ നിരവധി തവണ ചാരായം വാറ്റാനാ യി തയ്യാറാക്കിയിരുന്ന ലിറ്ററു കണക്കിന് വാഷ് കണ്ടെത്തി നശിപ്പി ച്ചിരുന്നു.ചാരായവും പിടികൂടിയിരുന്നു.ആളുകള്‍ ശ്രദ്ധ എത്തിപ്പെ ടാത്ത വനമേഖലയിലോട് ചേര്‍ന്നും പുഴ തീരത്തുമാണ് പ്രധാനമാ യും വാറ്റുകേന്ദ്രങ്ങള്‍ എക്‌സൈസ് കണ്ടെത്തിയിട്ടുള്ളത്. അതിര്‍ ത്തി കടത്തി തമിഴ്‌നാട്ടില്‍ നിന്നും മദ്യം അട്ടപ്പാടിയിലേക്ക് എ ത്താറുണ്ട്.