അഗളി:വില്‍പ്പനക്കായി കടത്തി കൊണ്ട് വന്ന 105.92 ലിറ്റര്‍ തമിഴ്നാ ട് മദ്യം ആനക്കട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ പിടികൂടി.ഒരാളെ അറസ്റ്റ് ചെയ്തു.രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.പുതുര്‍,തച്ചമ്പാടി വിനീത് കുമാര്‍ ആണ് അറസ്റ്റിലായത്.തച്ചമ്പാടി സ്വദേശികളായ വിജയ കുമാര്‍,സുരേഷ് എന്നിവര്‍ക്കായി അന്വേഷണം ആരംഭിച്ചു.പിക്കപ്പ് പാനില്‍ 180 മില്ലി ലിറ്റര്‍ കൊള്ളുന്ന 584 കുപ്പി മദ്യമാണ് കൊണ്ട് വന്നത്.ചെക്‌പോസ്റ്റില്‍ പ്രിവന്റീവ് ഓഫീസര്‍ ജയകുമാര്‍,സിവില്‍ എക്‌സൈസ് ഓഫിസര്‍ രമേഷ്‌കുമാര്‍,പോള്‍ എന്നിവര്‍ ചേര്‍ന്ന് ഇന്ന് രാവിലെ 11.30ന് നടത്തിയ വാഹന പരിശോധനക്കിടെയാണ് മദ്യക്കടത്ത് പിടിയിലായത്.മണ്ണാര്‍ക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജോസ്,അഗളി റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.