മണ്ണാര്‍ക്കാട്: തോരാപുരത്ത് പാലം നിര്‍മാണ പ്രവൃത്തിക്കിടെ മണ്ണി ടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു.പശ്ചിമ ബംഗാള്‍,ബറ്റാലി സ്വദേ ശി ചിരഞ്ചിത്ത് സര്‍ദാര്‍ (25) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയോ ടെയായിരുന്നു സംഭവം.പാലത്തിന് തൂണ്‍ നിര്‍മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി അപകടത്തില്‍ പെടുകയായിരുന്നുവെന്നാണ് വിവരം.ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് ഇയാളെ പുറത്തെടുത്തത്.ഉടന്‍ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപ ത്രി മോര്‍ച്ചറിയില്‍.