അലനല്ലൂര്‍:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കുന്ന സംസ്ഥാനത്ത് ഒരു എയ്ഡഡ് സ്‌കൂള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഏറ്റെടുത്ത് ഒരു കോടി രൂപയോളം ചെലവിട്ട് പുനരുദ്ധരിക്കുന്ന ചരിത്രത്തിന് ശിലപാകാനൊരുങ്ങുകയാണ് അലനല്ലൂരുകാര്‍.ടൗണിന്റ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന എഎംഎല്‍പി സ്‌കൂളിന്റെ നവീകര ണ ത്തിനായാണ് അലനല്ലൂര്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നാട് കൈകോര്‍ത്തിരിക്കുന്നത്.പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഏപ്രില്‍ 10ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പട്ടലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍ നിര്‍വ്വഹിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ കീടത്ത് മുഹമ്മദ് അബ്ദു റഹിമാന്‍,പ്രധാന അധ്യാ പകന്‍ കെ എ സുദര്‍ശന കുമാര്‍,പിടിഎ പ്രസിഡന്റ് കെ ലിയാക്ക ത്ത് അലി എന്നിവര്‍ അറിയിച്ചു.
മൂന്ന് നിലകളിലായി 15 മുറികളോടു കൂടിയ കെട്ടിടമാണ് നിര്‍മി ക്കുക.ഇതിന്റെ ആറ് മുറികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.ഇടക്കാലത്തെ അരിഷ്ടതകളെ കൂട്ടായ്മയിലൂടെ അതിജീവിച്ച് അലനല്ലൂരിന്റെ വിദ്യാലയമുത്തശ്ശിയായ മാപ്പിള സ്‌കൂള്‍ കുതിപ്പിന്റെ പാതയി ലാണ്.വിദ്യാര്‍ത്ഥികളുടെ എണ്ണം 107ല്‍ നിന്ന് 300 ലേക്ക് വര്‍ധി ച്ചതും,പഠന വീടുകള്‍,കോര്‍ണ്ണര്‍ പിടിഎ തുടങ്ങി അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റമുണ്ടായതും ഈ കുതിപ്പിന്റെ ലക്ഷണങ്ങളാണ്.20211-22 വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.എല്‍.കെ.ജി,യു.കെ.ജി (ഇംഗ്ലീഷ് മീഡിയം) 1,2,3,4 (മലയാളം ,ഇംഗ്ലീഷ് മീഡിയങ്ങള്‍) എന്നീ ക്‌ളാസ്സുകളിലേ ക്കാണ് ഇപ്പോള്‍ പ്രവേശനം നടക്കുന്നത്.കാലഘട്ടത്തിനാവശ്യമായ ആധുനിക കെട്ടിടങ്ങള്‍,സ്മാര്‍ട്ട് ക്ലാസ്സ് റൂമുകള്‍,കളിസ്ഥലം തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങള്‍ അടിയന്തര ആവശ്യമായ മാറിയതോടെയാണ് സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കാന്‍ ട്രസ്റ്റിന്റെ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചത്.