മണ്ണാര്‍ക്കാട്:കോവിഡ് പ്രോട്ടോക്കോളുകള്‍ നടപ്പിലാക്കുമ്പോള്‍ വ്യാപാരികളെ പീഡിപ്പിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ജനറല്‍ ബോഡി യോഗം പ്രമേയ ത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ജിഎസ്ടി നിയമ ത്തിലെ അപാകതകള്‍ പരിഹരിക്കുക, തെരുവോര കച്ചവടമാഫിയ യെ നിയന്ത്രിക്കുക, അട്ടപ്പാടി മലയോര ഹൈവേ മണ്ണാര്‍ക്കാട് വഴി യാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എം പി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ബാ ബു കോട്ടയില്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ബാ സിത്ത് മുസ് ലിം അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ ഹമീ ദ്, ട്രഷറര്‍ ഹരിദാസ് ജില്ലാ മണ്ഡലം ഭാരവാഹികളായ ഷക്കീര്‍, ഷ മീം കരുവള്ളി, ഷമീര്‍ വൈക്കത്ത്. എന്നിവര്‍ സംസാരിച്ചു. മണ്ണാര്‍ ക്കാട് യൂണിറ്റിലെ ഏകോപന സമിതി അംഗങ്ങളായ 1200 ല്‍ അധി കം പേര്‍ യോഗത്തില്‍ പങ്കെടുത്തു.
തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ യൂണിറ്റ് പ്രസിഡന്റായി ബാസി ത്ത് മുസ്‌ലിമിനേയും, ജന:സെക്രട്ടറിയായി രമേഷ് പൂര്‍ണ്ണി മയേയും, ട്രഷററായി ജോണ്‍സന്‍ എന്നിവരേയും തെരഞ്ഞെടുത്തു.എന്‍ ആര്‍ സുരേഷ്,വി.മുഹമ്മദാലി,പി.കൃഷ്ണകുമാര്‍,എം.പി.ഡേവിസ്,ഷമീര്‍ യൂണിയന്‍ (വൈസ് പ്രസിഡന്റ്),സൈനുല്‍ ആബിദ്,സജി ജനത, ഷ മീര്‍ വികെഎച്ച് , സി.എ ഷമീര്‍ , ടി.കെ. റനീഷ് (സെക്രട്ടറി), കൃഷ്ണ ദാസ് സിഗ്നല്‍, സുരേഷ് വര്‍മ്മ, ഗുരുവായൂരപ്പന്‍, ഹാരിസ് മാളിയേ ക്കല്‍, അക്ബര്‍ ഫെയ്മസ് (സെക്രട്ടറിയേറ്റ് മെമ്പര്‍) എന്നിവരെ തെര ഞ്ഞെടുത്തു.ടി.കെ രാമകൃഷ്ണന്‍, കെ.വി ഷംസുദ്ദിന്‍, സി. മുരളി കുമാര്‍ എന്നിവരാണ് രക്ഷാധികാരികള്‍.