കോട്ടോപ്പാടം:കോവിഡ് രണ്ടാം തരംഗം പിടിമുറുക്കുന്ന പശ്ചാത്തല ത്തില്‍ കുടുംബശ്രീ സംവിധാനത്തെ കൂടി ഉപയോഗപ്പെടുത്തി ആ രോഗ്യവകുപ്പ് കോട്ടോപ്പാടം പഞ്ചായത്തില്‍ പ്രതിരോധ പ്രവര്‍ത്തന ങ്ങള്‍ ഊര്‍ജ്ജിതമാക്കി.ഇതിന്റെ ഭാഗമായി ജനപ്രതിനിധികള്‍, സി ഡിഎസ് അംഗങ്ങള്‍ എന്നിവര്‍ക്കായി പ്രചരണ പരിശീലന പരിപാ ടി സംഘടിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാട നം ചെയ്തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റജീന അ ധ്യക്ഷയായി.വൈസ് പ്രസിഡന്റ് ശശികുമാര്‍ ഭീമനാട് മുഖ്യപ്രഭാ ഷണം നടത്തി.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ യില്‍ മുഹമ്മദാലി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌ സണ്‍ റഫീന എന്നിവര്‍ സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോം സ് വര്‍ഗീസ്,ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുഖിയ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ് ജോര്‍ജ്ജ് വര്‍ഗീസ് എന്നിവര്‍ നേ തൃത്വം നല്‍കി.

വാര്‍ഡുകളില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ സര്‍വേ നടത്തി ആവശ്യ മായ പ്രതിരോധ പ്രവര്‍ത്തനവും വാക്‌സിനേഷന്‍ ക്യാമ്പും സംഘ ടിപ്പിക്കും.കുടുംബാരോഗ്യ കേന്ദ്രം,വാര്‍ഡ് ആരോഗ്യ ശുചിത്വ സമി തി എന്നിവയുടെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുക.ഏപ്രില്‍ ഒമ്പ തിന് കൊടക്കാട് എഎല്‍പി സ്‌കൂളിലും 12ന് കാപ്പ് പറമ്പ് മദ്രസയി ലും,19ന് പുറ്റാനിക്കാട് വിഎഎല്‍പി സ്‌കൂളിലും ക്യാമ്പ് നടക്കും.

കോവിഡ് കേസുകള്‍ കൂടി വരുന്നതിനാല്‍ 45 വയസ്സിന് മുകളില്‍ ഉള്ള എല്ലാവരും ഉടനടി വാക്‌സിന്‍ സ്വീകരിച്ച് സുരക്ഷിതരാകണം. മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് വരുന്നത് അപകടകരമായതി നാല്‍ എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കണം. ആധാര്‍,ഫോണ്‍ നമ്പര്‍ എന്നിവ കയ്യില്‍ കരുതണം.കൂടുതല്‍ വിവരങ്ങള്‍ക്കായി വാ ര്‍ഡ് മെമ്പര്‍,പ്രാഥമിക ആരോഗ്യ കേന്ദ്രം,ആശ,കുടുംബശ്രീ പ്രവര്‍ ത്തകര്‍ എന്നിവരെ സമീപിക്കാം.45 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവരും ക്യാമ്പില്‍ എത്തി വാക്‌സിനെടുക്കണമെന്ന് കോട്ടോപ്പാ ടം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.അബ്ദു കല്ല ടി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!