മണ്ണാര്‍ക്കാട്: ജില്ലയില്‍ ഗവ. ആയുര്‍വേദ സ്ഥാപനങ്ങള്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജ്ജമായതായി ഭാര തീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. ഷിബു അറിയിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് പ്രധാനമായും സ്വാ സ്ഥ്യം, സുഖായുഷ്യം, അമൃതം, ഭേഷജം എന്നീ പദ്ധതികളിലൂടെ യാണ് പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നട ത്തുന്നത്. പ്രതിരോധത്തില്‍ ഊന്നിയുള്ള പദ്ധതികളാണ് സ്വാസ്ഥ്യ വും സുഖായുഷ്യവും. പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്ന ഔഷധ ങ്ങള്‍ക്കൊപ്പം ജീവിതശൈലി ക്രമീകരണം, നല്ല ആഹാരം, യോഗ, പ്രകൃതി ചികിത്സ തുടങ്ങിയവ സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പദ്ധ തികളിലൂടെ നല്‍കുന്നു.
രോഗി സമ്പര്‍ക്കമുണ്ടായി നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഔഷധങ്ങള്‍ നല്‍കുന്ന പ്രത്യേക പദ്ധതിയാണ് അമൃതം. കോവിഡ് പോസിറ്റീവ് ആയവര്‍ക്കുള്ള ചികിത്സാ പദ്ധതിയാണ് ഭേഷജം. മറ്റ് ചികിത്സകള്‍ നടത്തുന്നവര്‍ക്കും ഭേഷജം മരുന്നുകള്‍ കഴിക്കാവുന്ന താണ്. ജില്ലയിലെ ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ കോവിഡ് പ്രതിരോധ ചികിത്സയ്ക്കായി പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ രക്ഷാ ക്ലിനിക്കുകളിലെ സേവനങ്ങള്‍ പൊതുജനങ്ങള്‍ പ്രയോജനപ്പെടു ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) പറഞ്ഞു.
രോഗപ്രതിരോധത്തിനായി ജനങ്ങള്‍ ആയുര്‍വേദത്തിലെ പ്രതി രോധ മരുന്നുകള്‍ ഉപയോഗിക്കണമെന്ന് എപ്പിഡമിക് സെല്ലിന്റെ യും ജില്ലാ ആയുര്‍വേദ കോവിഡ് റെസ്പോണ്‍സ് സെല്ലിന്റെയും ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു. ഇതോടൊപ്പം മാസ്‌ക്, സാനിറ്റൈസര്‍, ശാരീരിക അകലം എന്നിവയില്‍ വിട്ടുവീഴ്ച പാടില്ലെന്നും യോഗം നിര്‍ദേശിച്ചു.