മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് ഗോദയിലും പ്ലാസ്റ്റിക്കിന് അവസരം നല്‍കാതെ ഭൂമിയേയും മണ്ണിനേയും എക്കാലവും വിജയിപ്പിക്ക ണ മെന്ന് വിളംബരം ചെയ്യുന്ന ഭൂമിക്ക് വേണ്ടി ഭാവിക്ക് വേണ്ടിയെന്ന ഡോക്യുമെന്ററി ശ്രദ്ധേയം.സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഭൂമി തോറ്റാല്‍ നമ്മളെല്ലാവരും തോല്‍ക്കുമെന്ന സന്ദേശമാണ് പകരുന്നത്.
ആറ് മിനുട്ടോളം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി നിയമസഭ തെര ഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ഉദ്ദേശത്തോടെ പാല ക്കാട് ജില്ലാ ശുചിത്വ മിഷനും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായാണ് നിര്‍മിച്ചിരിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്‍മാരാണ് ഡോക്യുമെന്റ റിയില്‍ അഭിനയിച്ചിരിക്കുന്നത്.വജ്രജൂബിലി ഫെല്ലോഷിപ്പ് ടീം ക്ലസ്റ്റര്‍ കണ്‍ വീനര്‍ അനീഷ് ആണ് ഡോക്യുമെന്ററിയുടെ സഹസംവിധായക ന്‍.
വോട്ട് അഭ്യര്‍ത്ഥിച്ച്് ഫ്‌ളെക്‌സ് സ്ഥാപിക്കാനെത്തുന്ന ആളുകളെ പിന്തിരിപ്പിക്കുന്നിടത്ത് നിന്നും ആരംഭിക്കുന്ന ഡോക്യുമെന്ററി പ്ലാസ്റ്റിക്കിനെതിരെയുള്ള ശക്തമായ ബോധവല്‍ക്കരണമാണ് നല്‍കുന്നത്. എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ സംവിധാനത്തെ വിജയിപ്പിക്കണമെന്നും ഈ തെരഞ്ഞെടുപ്പു കാലത്തേയും പ്ലാസ്റ്റിക്ക് മുക്തമാക്കണമെന്ന ആഹ്വാനത്തോടെയാണ് ഡോക്യുമെന്ററി പൂര്‍ണ്ണമാകുന്നത്.
ഡോക്യുമെന്ററി പ്രകാശനം മണ്ണാര്‍ക്കാട് വരണാധികാരിയായ ഡിഎഫ്ഒ വി പി ജയപ്രകാശ് നിര്‍വ്വഹിച്ചു.ബിഡിഒ എസ് വിനു അധ്യക്ഷത വഹിച്ചു.ജിഇഒ ആദര്‍ശ് അബ്രഹാം സ്വാഗതവും വനിത ക്ഷേമ ഓഫീസര്‍ എം രാമന്‍ നന്ദിയും പറഞ്ഞു.