മണ്ണാര്‍ക്കാട്:നിയമസഭ തെരഞ്ഞെടുപ്പ് ദിവസം തൊഴിലിലേര്‍പ്പെ ടുന്ന ജില്ലയിലെ 2478 അവശ്യ സര്‍വീസ് ജീവനക്കാര്‍ പോസ്റ്റല്‍ വോട്ടിംഗ് കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ 138 പേരും കോങ്ങാട് നിയോജക മണ്ഡ ലത്തില്‍ 178 പേരും വോട്ട് രേഖപ്പെടുത്തി.മൂന്ന് ദിവസങ്ങളിലായാ ണ് ഇവര്‍ക്ക് വോട്ടിംഗ് നടന്നത്.ജില്ലയില്‍ വിവിധ വകുപ്പുക ളിലായി 2840 അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കാണ് ഇത്തരത്തില്‍ വോട്ട് ചെയ്യുന്നതിന് അനുമതി നല്‍കിയിരുന്നത്.
നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം
തൃത്താല – 46
പട്ടാമ്പി – 41
ഷോര്‍ണൂര്‍ – 77
ഒറ്റപ്പാലം – 111
മലമ്പുഴ – 279
പാലക്കാട് – 233
തരൂര്‍ – 276
ചിറ്റൂര്‍ – 284
നെന്മാറ – 523
ആലത്തൂര്‍ – 292
നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക്് ഏപ്രില്‍ മൂന്ന് വരെ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ അതത് മണ്ഡലങ്ങളില്‍ ഒരുക്കി യിട്ടുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി പോസ്റ്റല്‍ വോട്ട് ചെ യ്യാം. സ്വന്തം മണ്ഡലത്തിലെ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളിലെത്തി മാത്രമേ ഇത്തരത്തില്‍ വോട്ട് ചെയ്യാനാകൂ. ആലത്തൂര്‍ മണ്ഡത്തിലെ വോട്ടര്‍മാര്‍ക്ക് ആലത്തൂര്‍ ബ്ലോക്ക് ഓഫീസിലും ഷൊര്‍ണ്ണൂര്‍ മണ്ഡ ലത്തിലെ വോട്ടര്‍മാര്‍ക്ക് ഷൊര്‍ണ്ണൂര്‍ സെന്റ് തെരേസാസ് കോണ്‍ വെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് ഫെസിലിറ്റേഷന്‍ കേന്ദ്രം സജ്ജമാക്കിയിട്ടുള്ളതെന്ന് അതത് റിട്ടേണിംഗ് ഓഫീസ ര്‍മാര്‍ അറിയിച്ചു.