സജീവ് പി മാത്തൂര്‍

മണ്ണാര്‍ക്കാട്:ആറിന് ജനംവിധിയെഴുതാനിരിക്കെ അവസാന ലാപ്പി ല്‍ പ്രചരണം കൊഴുപ്പിച്ച് മുന്നണികള്‍.മണ്ണാര്‍ക്കാട്ടേക്ക് ദേശീയ സം സ്ഥാന നേതാക്കള്‍ പ്രചരണത്തിനെത്തിയതോടെ ഇടതുവലതു ക്യാ മ്പുകള്‍ ആവേശത്തിലാണ്.പ്രതീക്ഷകളോടെ എന്‍ഡിഎയും കളം നിറഞ്ഞ് നില്‍ക്കുന്നു.പ്രചരണ യാത്രകളില്‍ ജനമേകുന്ന പിന്തുണ യില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. നിയ മസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ ഏറ്റവും അധികം സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡ ലത്തില്‍ ഇക്കുറി ആര് വിജയത്തേരിലേറുമെന്നറിയാനുള്ള ആകാംക്ഷയും ഏറുകയാണ്.

12 സ്ഥാനാര്‍ത്ഥികളാണ് അങ്കത്തട്ടില്‍ ഉള്ളത്.മണ്ഡലത്തില്‍ ആകെ 1,98,223 വോട്ടര്‍മാര്‍ ഉണ്ട്.മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി രണ്ട് താലൂക്കുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമായി പരിണമിച്ചിരിക്കുന്ന മണ്ണാര്‍ക്കാട് ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇടതു വലതു മുന്നണികള്‍ തമ്മില്‍ അരങ്ങേറുന്നത്.ഇടതു സ്ഥാനാര്‍ത്ഥിയായ കെപി സുരേഷ് രാജിന്റെ പ്രചരണത്തിനായി സിപിഐ ദേശീയ സെക്രട്ടറി ഡി രാജ,ദേശീയ എക്സിക്യുട്ടീവ് അംഗം കനയ്യകുമാര്‍, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി, എല്‍ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍,മന്ത്രി എകെ ബാലന്‍ എന്നി വര്‍ എത്തിയിരുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എന്‍ ഷംസുദ്ദീ ന്റെ പ്രചരണത്തിനായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി,മുന്‍ മന്ത്രി ഉമ്മന്‍ ചാണ്ടി,എഐസിസി അംഗം കെ.എ.തുളസി,യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ , എം.പി വി.കെ ശ്രീകണ്ഠന്‍ ഉള്‍പ്പടെയുള്ള നേതാക്കളും എത്തിയിരു ന്നു.എന്‍ഡിഎ സ്ഥാനാര്‍ത്ഥി നസീമ ഷറഫുദ്ദീന്റെ പ്രചരണത്തിനാ യി ബിജെപി സംസ്ഥാന സമിതി അംഗം എ സുകുമാരന്‍, എഐഎ ഡിഎംകെ സംസ്ഥാന സെക്രട്ടറി മയില്‍സ്വാമി എന്നിവരും എത്തി യിരുന്നു.പാലക്കാട് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി നസീമ ഷറഫു ദ്ദീന്റെ കാല്‍ തൊട്ട് വന്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. ദൃശ്യ ങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ദേശീയ സംസ്ഥാന നോതാക്കളുടെ വരവ് അണികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്.മീനച്ചൂടിനെയും വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടാണ് മണ്ഡലത്തില്‍ അനുഭവപ്പെടുന്നത്.വോട്ട് തേടിയുള്ള സ്ഥാനാര്‍ത്ഥി കളുടെ പര്യടനം തുടരുകയാണ്.വിജയപ്രവര്‍ത്തനങ്ങളുമായി നിര വധി പ്രവര്‍ത്തകരും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ അനുഗമിക്കു ന്നു.ഒരോ മുന്നണിയുടെയും ശക്തികേന്ദ്രങ്ങളില്‍ ഒന്നിലധികം തവണ പര്യടനം നടത്തി വോട്ടുറപ്പിക്കുന്നുണ്ട്.ഗ്രാമാന്തരങ്ങളിലെ ചെറുകവലകള്‍ക്ക് പോലും ഇപ്പോള്‍ തെരഞ്ഞെടുപ്പ് പോരാട്ടത്തി ന്റെ മുഖമാണ്.കവലകളുടെ പാതയോരങ്ങളില്‍ സ്ഥാനാര്‍ത്ഥി കളുടെ ബോര്‍ഡുകളും പോസ്റ്ററുകളും ഉയര്‍ന്ന് കഴിഞ്ഞു.മൈക്ക് അനൗന്‍സ്മെന്റ് വാഹനങ്ങളും നിരത്തുകളില്‍ സജീവമാണ്. സ്‌ക്വാ ഡ് പ്രവര്‍ത്തനങ്ങളും മുന്നേറുന്നു.

ഇടതിനേയും വലതിനേയും മാറി മാറി പിന്തുണച്ചിട്ടുള്ളതാണ് മണ്ണാര്‍ക്കാട് മണ്ഡലം.നിലവിലെ എംഎല്‍എയായ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി എന്‍ ഷംസുദ്ദീന് മൂന്നാമങ്കമാണ് മണ്ഡലത്തില്‍.ഇടതു സ്ഥാനാര്‍ത്ഥി കെ പി സുരേഷ് രാജിന് രണ്ടാം ഊഴവും.പ്രബലരോട് ഏറ്റമുട്ടാന്‍ എഐഎഡിഎംകെയുടെ പെണ്‍കരുത്തായ നസീമ ഷറ ഫുദ്ദീനെയാണ് എന്‍ഡിഎ ഗോദയിലിറക്കിയിട്ടുള്ളത്. മണ്ഡലത്തി ന്റെ വികസനം തന്നെയാണ് മുന്നണികളുടെ പ്രധാന പ്രചരണാ യുധം.ഒരു ദശാബ്ദക്കാലത്തോളമായി മണ്ഡലത്തെ പ്രതിനിധീകരി ക്കുന്ന എന്‍ ഷംസുദ്ദീന്‍ വികസന തുടര്‍ച്ചയ്ക്ക് വേണ്ടിയാണ് വോട്ട് ചോദിക്കുന്നത്.സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ വിവരി ച്ചാണ് സുരേഷ് രാജ് വോട്ടഭ്യര്‍ത്ഥന.മണ്ഡലത്തിന്റെ സമഗ്ര വികസ നം നടപ്പിലാക്കുന്നതിന് നസീമ അവസരം തേടുന്നത്.പാര്‍ട്ടി വോട്ടു കള്‍ക്ക് പുറമേ കര്‍ഷക-ന്യൂനപക്ഷ-നിക്ഷ്പക്ഷ വോട്ടുകള്‍ പെട്ടിയി ല്‍ വീഴ്ത്തി വിജയകൊടി പാറിക്കാന്‍ അശ്രാന്ത പരിശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണി നേതാക്കളും പ്രവര്‍ത്തകരും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!