കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ ക്കും മുണ്ടൂരിനുമിടയില്‍ ഞായറാഴ്ച അപകടപരമ്പര.മൂന്ന് പേര്‍ക്ക് പരിക്കേറ്റു.ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്.പുലര്‍ച്ചെ നാലി നും രാവിലെ 10 മണിക്കും ഇടയിലായിരുന്നു അപകടങ്ങള്‍.
പുലര്‍ച്ചെ നാല് മണിയോടെ കല്ലടിക്കോടിന് സമീപം പനയമ്പാടത്ത് ചരക്ക് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് ആദ്യ അപകടം. കന്നു കാലികളെ കയറ്റി പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേ ക്ക് വരികയായിരുന്ന ലോറിയും കാര്‍ഡ് ബോക്‌സ് ലോഡുമായി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയാ യിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ലോറികളിലുണ്ടായി രുന്ന നാല് പേരില്‍ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത്.മണ്ണാര്‍ക്കാട് തത്തേങ്ങേലം സ്വദേശികളായ ഇഖ്ബാല്‍ (43),നാസര്‍ (44), വടക്ക ഞ്ചേരി സ്വദേശി ഇസ്മായില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇതില്‍ ഇസ്മായിലിന്റെ പരിക്ക് ഗുരുതരമാണ്.മൂവരും വട്ടമ്പലം മദര്‍ കെ യര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇതില്‍ ഇസ്മായില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.കന്നുകാലി ലോറിയി ലുണ്ടായിരുന്ന ഒരു പോത്ത് ചാവുകയും രണ്ടെണ്ണത്തിന് പരിക്കേല്‍ ക്കുകയും ചെയ്തിട്ടുള്ളതായാണ് വിവരം.
അപകട വിവരമറിഞ്ഞ് ഓടിക്കൂടിയ സമീപ വാസികളും കല്ലടി ക്കോട് നിന്നെത്തിയ പോലീസും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി യിരുന്നു.അതേ സമയം ഇടിയുടെ ആഘാതത്തില്‍ ലോറികളുടെ മുന്‍വശം തകര്‍ന്നു.ലോറിക്കുള്ളില്‍ ഒരാള്‍ കുടുങ്ങിയിരു ന്നു. സ്ഥലത്തെത്തിയ സമീപവാസിയായ ഷെമീര്‍ ജീപ്പ് ഉപയോഗിച്ച് ലോറിവലിച്ച് മുന്‍വശം തകര്‍ത്താണ് അകത്ത് കുടുങ്ങിയ ആളെ പുറത്തെടുത്തത്.പരിക്കേറ്റവരുമായി കല്ലടിക്കോട് പോലീസിന്റെ ജീപ്പിലാണ് ആദ്യം ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. ആശുപ ത്രിയിലേക്കുള്ള മാര്‍ഗ മധ്യേ ഇടക്കുറുശ്ശിക്ക് സമീപം മുട്ടിക്കല്‍ കണ്ടം പമ്പിനടുത്ത് വെച്ച് മറിഞ്ഞു.ജീപ്പിലുണ്ടായിരുന്ന പോലീ സുകാര്‍ക്ക് നിസാരമായി പരിക്കേറ്റു.കല്ലടിക്കോട് സ്വദേശിയായ മണികണ്ഠന്റെ ആംബുലന്‍സിലാണ് ലോറിയപകടത്തില്‍ പരി ക്കേറ്റ മൂവരേയും വട്ടമ്പലം മദര്‍കെയര്‍ആശുപത്രിയില്‍ എത്തിച്ചത്.
ലോറി അപകടം നടന്നതിന് സമീപത്തായി രാവിലെ ആറരയോടെ രണ്ട് ബൈക്കുകളും ഒരു പിക്കപ്പ് വാനും മറിഞ്ഞു.ആര്‍ക്കും പരി ക്കില്ല.അപകടത്തില്‍ പെട്ട കന്നുകാലി ലോറിയില്‍ നിന്നും ഡീസല്‍ റോഡില്‍ ചേര്‍ന്നിരുന്നു.നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടി സ്ഥാനത്തില്‍ കോങ്ങാട് ഫയര്‍ സ്റ്റേഷനില്‍ നിന്നും ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ ജയകുമാര്‍,സുരേഷ് ഡ്രൈവര്‍ ഉല്ലാസ് എന്നിവര്‍ ഏഴരയോടെ സ്ഥലത്തെത്തി റോഡ് വൃത്തിയാക്കി അപകടാവസ്ഥ പരിഹരിച്ചു.
കല്ലടിക്കോട് മാപ്പിളജംഗ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചും അപകടമുണ്ടായി.ആറ് മണിയോടെയായിരുന്നു സംഭവം.യാത്രക്കാരെ കയറ്റുന്നതിനായി ബസ് നിര്‍ത്തിയപ്പോള്‍ പിറകെ വന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.ടിപ്പര്‍ ലോറി യുടെ മുന്‍വശം തകര്‍ന്നു.ആര്‍ക്കും കാര്യമായ പരിക്കില്ല. ഒമ്പത രയോടെ വേലിക്കാടിന് സമീപത്ത് വെച്ച് ഒരു കാറും മറി ഞ്ഞു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.
ദേശീയപാത വീതി കൂട്ടി നവീകരിച്ചതോടെ അപകടങ്ങളും പെ രുകുകയാണ്.മിനുസ്സമാര്‍ന്ന റോഡില്‍ മഴ പെയ്യുന്നതോടെ വേഗ തയില്‍ കടന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം തെറ്റു ന്ന താണ് അപകടങ്ങള്‍ക്ക് ഇടവരുത്തുന്നത്.ഇത്തരത്തില്‍ ഇതിനകം നിരവധി അപകടങ്ങള്‍ നാട്ടുകല്ലിനും കല്ലടിക്കോടി നുമിടയില്‍ സംഭവിച്ചിട്ടുണ്ട്.ഇറക്കവും വളവും ചേര്‍ന്നത്തെത്തുന്ന പനയമ്പാട ത്താകട്ടെ അപകടങ്ങള്‍ പതിവാണ്.പാതയുടെ വശങ്ങളില്‍ വാഹ നങ്ങള്‍ നിര്‍ത്തിയിടാനും പ്രയാസം നേരിടുന്നുണ്ട്.അഴുക്ക് ചാലി ന്റെ പ്രവൃത്തിയാകട്ടെ പൂര്‍ത്തിയായിട്ടുമില്ല.നിരന്തരം അപകടങ്ങ ളുണ്ടാകുന്ന പനയമ്പാടത്ത് അമിത വേഗത നിയന്ത്രിക്കാനും അത് വഴി അപകടങ്ങള്‍ക്ക് തടയിടാനുമായി ഡിവൈഡര്‍ സ്ഥാപിക്കണ മെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല.