പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:മാധ്യമ പ്രവര്‍ത്തന രംഗത്തെ മാനവിക ശ്രമങ്ങള്‍ക്ക് നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡൈനമിക് പീസ് റെസ്‌ക്യുമിഷന്‍ ഇന്റര്‍നാഷണല്‍ എന്ന പഠന ഗവേഷണ സംഘട നയുടെ ഹോണററി ഡോക്ടറേറ്റ് നേടിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്ത കന്‍ എം കെ ഹരിദാസിനെ മണ്ണാര്‍ക്കാട് പ്രസ് ക്ലബ്ബ് ആദരിച്ചു.

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം സബീറലി ഹരിദാസിന് മൊമെന്റോ നല്‍കി ഉദ്ഘാടനം ചെയ്തു. ഹരിദാസിന്റെ നേട്ടം മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രചോദനാത്മകമാ ണെന്ന് സബീറലി പറഞ്ഞു.ലക്ഷ്യബോധത്തോടെയുള്ള പ്രവര്‍ത്തന ങ്ങള്‍ക്ക് സുനിശ്ചിത വിജയം പ്രകൃതി നിയമമാണെന്ന് ആദരമേറ്റു വാങ്ങി ഹരിദാസ് പറഞ്ഞു.തുടര്‍ന്ന് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് തിരി ച്ചറിയല്‍ കാര്‍ഡും വിതരണം ചെയ്തു.

പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസ് ക്ലബ്ബ് ജനറല്‍ സെക്രട്ടറി അമീന്‍ മണ്ണാര്‍ക്കാട് അധ്യക്ഷനായി.കെജെയു മേഖല പ്രസിഡന്റ് റഹ്മാന്‍, ബിജു പോള്‍,സജീവ് പി മാത്തൂര്‍,രാജേഷ്,മധു,സൈതലവി എന്നിവ ര്‍ സംസാരിച്ചു.പ്രസ് ക്ലബ്ബ് ട്രഷറര്‍ ഇ എം അഷ്‌റഫ് സ്വാഗതവും നിസാര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!