മണ്ണാര്‍ക്കാട്:കേരള ഫിസിക്ക് അലയന്‍സ് സംഘടിപ്പിച്ച മിസ്റ്റര്‍ കേ രള ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേ ടി മണ്ണാര്‍ക്കാട് സെന്റ് ഡൊമിനിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കായിക അധ്യാപകന്‍ എം.രാഹുല്‍ രാജ്.മാര്‍ച്ച് 21ന് തൃശ്ശൂരില്‍ വച്ചായിരുന്നു മത്സരം.പാലക്കാട് ജില്ലയില്‍ നിന്നും മത്സരത്തില്‍ പങ്കെടുത്ത രണ്ട് പേരില്‍ ഒരാളായിരുന്നു രാഹുല്‍ രാജ്.60 കിലോ ഭാരമുള്ളവരുടെ മത്സരത്തിലാണ് ഇദ്ദേഹം റണ്ണര്‍ അപ്പ് ആയത്.
തലനാരിഴയ്ക്ക് മിസ്റ്റര്‍ കേരള പട്ടം നഷ്ടമായതിന്റെ സങ്കടഭാരമാണ് ഇപ്പോള്‍ രാഹുലിന്റെ ഉള്ളില്‍.എന്നാല്‍ അടുത്ത തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഈ കായിക അധ്യാ പകന്‍.സെപ്റ്റംബറിലാണ് അടുത്ത മത്സരം.അതിനുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു.മിസ്റ്റര്‍ ഇന്ത്യയെന്ന സ്വപ്‌നമാണ് രാഹുലിനു ള്ളത്.തൃക്കടീരി ക്രോസ്സ് ഫിറ്റ്‌നെസ് ജിം ആന്‍ഡ് ഫിറ്റ്‌നെസ് സെന്റ റിലാണ് പരിശീലനം.അഞ്ച് വര്‍ഷത്തോളമായി ബോഡി ബില്‍ഡിം ഗില്‍ പരിശീലനം നേടി വരുന്നു.ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടം സ്വദേശിയാണ് രാഹുല്‍ രാജ്.
