മണ്ണാര്‍ക്കാട്:ജില്ലയില്‍ ഇന്ന് ആകെ 10987 പേര്‍ കോവിഡ് 19 പ്രതി രോധ കുത്തിവെപ്പെടുത്തു.ആകെ ലക്ഷ്യമിട്ടിരുന്നത് 9533 പേരാ യിരുന്നു.351 ആരോഗ്യ പ്രവര്‍ത്തകര്‍ ഇന്ന് കുത്തിവെപ്പെടുത്തിട്ടു ണ്ട് (200 പേര്‍ ഒന്നാം ഡോസും 151 പേര്‍ രണ്ടാം ഡോസും).253 മുന്ന ണി പ്രവര്‍ത്തകരും ഇന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്.(218 പേര്‍ ഒന്നാം ഡോസും 35 പേര്‍ രണ്ടാം ഡോസും) 45 വയസ്സിനും 60 വയസിനു മിടയിലുള്ള 603 പേരും ഇന്ന് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരി ച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ള 9780 പേരാണ് ഒന്നാം ഡോസ് കുത്തിവെപ്പ് സ്വീകരിച്ചിരിക്കുന്നത്.ആകെ 100 കേന്ദ്രങ്ങളില്‍ 100 സെഷനുകളിലായിട്ടാണ് കുത്തിവെപ്പ് നടന്നത്.വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വസ്ഥ തകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നാളെ കോവാക്‌സിന്‍ നല്‍കുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍
പി എച്ച് സി പുതൂര്‍,
പി എച്ച് സി നാഗലശ്ശേരി,
സി എച്ച് സി ഷോര്‍ണൂര്‍,
സി എച്ച് സി കൊടുവായൂര്‍,
താലൂക്ക് ആശുപത്രി മണ്ണാര്‍ക്കാട്,
താലൂക്ക് ആശുപത്രി ഒറ്റപ്പാലം,
താലൂക്ക് ആശുപത്രി ആലത്തൂര്‍,
ജില്ലാ ആയുര്‍വേദ ആശുപത്രി പാലക്കാട്,
ലയണ്‍സ് സ്‌കൂള്‍ പാലക്കാട്
വാക്‌സിന്‍ എടുക്കാന്‍ വരുന്നവര്‍ ഒന്നാം ഡോസ് വാക്‌സിന്‍ സ്വീക രിച്ചപ്പോള്‍ ലഭിച്ച ഫാക്ട് ഷീറ്റ് കൂടി കൊണ്ടുവരേണ്ടതാണ്.