അഗളി:ലക്ഷ്യം വെച്ചതിന്റെ ഇരട്ടിയലധികം ബ്രഷ് വുഡ് തടയണ കള്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച് വന്യജീവികള്‍ക്ക് വനത്തിനുള്ളി ല്‍ ജലലഭ്യത ഉറപ്പാക്കി വനംവകുപ്പ്.വനദിനത്തിന് മുന്നോടിയായി പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴിലെ വൈല്‍ഡ് ലൈഫ് ഡി വിഷനുകളില്‍ നൂറ് ബ്രഷ് വുഡ് തടയണകള്‍ നിര്‍മിക്കാനാണ് വനം ജീവനക്കാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.എന്നാല്‍ രണ്ടാഴ്ചകള്‍ക്കുള്ളില്‍ 250 എണ്ണം നിര്‍മിച്ചാണ് ബ്രഷ് വുഡ് തടയണ നിര്‍മാണ യജ്ഞത്തിന് വിജയകരമായ പരിസമാപ്തി കുറിച്ചിരിക്കുന്നത്.

ആറളം,വയനാട്,പീച്ചി വന്യജീവി സങ്കേതം,പറമ്പിക്കുളം കടുവാ സങ്കേതം,സൈലന്റ് വാലി ദേശീയോദ്യാനം എന്നിവടങ്ങളിലാണ് ശ്രമദാനത്തിലൂടെ തടയണകള്‍ നിര്‍മിച്ചത്.വനത്തിലെ ചെറിയ നീര്‍ച്ചാലുകളുടെ കുറുകെ സ്വാഭാവികമായ നീരൊഴുക്ക് തടസ്സപ്പെ ടുത്താതെയാണ് തടയണകള്‍ നിര്‍മിച്ചിരിക്കുന്നത്.വനത്തില്‍ ലഭ്യ മായ മരക്കഷ്ണങ്ങള്‍,പാഴായ മുളയുടെ ഭാഗങ്ങള്‍,കാട്ടുവള്ളികള്‍ എന്നിവ കൊണ്ട് കല്ലും മണ്ണും ഉപയോഗിച്ചാണ് ബ്രഷ് വുഡ് തടയണ കള്‍ നിര്‍മിച്ചിരിക്കുന്നത്.വനംവകുപ്പ് ജീവനക്കാര്‍,വാച്ചര്‍ മാര്‍, ഇഡിസി അംഗങ്ങള്‍ എന്നിവര്‍ നിര്‍മാണത്തില്‍ പങ്കാളികളായി.

തടയണ നിര്‍മാണ യജ്ഞത്തിന്റെ സമാപനമായി സൈലന്റ് വാലി ദേശീയോദ്യാനത്തിലെ മന്തംപൊട്ടി വനമേഖലയില്‍ ബ്രഷ് വുഡ് തടയണ നിര്‍മിച്ചു.പാലക്കാട് വൈല്‍ഡ് ലൈഫ് സിസിഎഫും പറ മ്പിക്കുളം ഫീല്‍ഡ് ഡയറക്ടറുമായ വിജയാനന്ദന്‍ ഐഎഫ്എസ്, കോഴിക്കോട് ഐ ആന്‍ഡ് ഇ സിസിഎഫ് ദേവപ്രസാദ് ഐഎഫ്എ സ്,പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് പ്രമോദ് പി.പി, പറ മ്പിക്കുളം ടൈഗര്‍ റിസര്‍വ്വ് ഡെപ്യുട്ടി ഡയറക്ടര്‍ വൈശാഖ് ഐ എഫ്എസ്,സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രനാഥ് വേളൂരി ഐഎഫ്എസ്,വയനാട് വന്യജീവി സങ്കേത് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഷജന ഐഎഫ്എസ്,പീച്ചി വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍ രാജേഷ് ഐഎഫ്എസ്, വൈല്‍ഡ് ലൈഫ് എഡ്യുക്കേഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ഗീത കെ, വൈല്‍ഡ് ലൈഫ് പാലക്കാട് സിസിഎഫ് സാബി വര്‍ഗീസ് എന്നിവ ര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!