പാലക്കാട്:നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേ ശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ ജില്ലയില്‍ ഇതുവരെ പത്രിക സമര്‍പ്പിച്ചത് 59 സ്ഥാനാര്‍ത്ഥികള്‍.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നാല് പേരുള്‍പ്പടെ ജില്ലയില്‍ ഇന്ന് 31 സ്ഥാനാര്‍ത്ഥിക ള്‍ പത്രിക സമര്‍പ്പിച്ചു.11 നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് 31 സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്.
സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ കൂടി പത്രിക സമര്‍പ്പിക്കാം.മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈ കീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാം.ജില്ലയിലെ 12 നിയമസഭാ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദ്ദേശപ ത്രികകള്‍ സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനില്‍ തയ്യാറാക്കുന്നതിനുള്ള സംവിധാനവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈനായി തയ്യാറാ ക്കിയ നാമനിര്‍ദ്ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാ രി യുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കു മ്പോഴാണ് പത്രികാ സമര്‍പ്പണം പൂര്‍ത്തിയാകുന്നത്.
സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയ്യാറാക്കി സമര്‍പ്പി ക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കേണ്ട സമയം.നാമനിര്‍ദേശ പത്രിക സമര്‍ പ്പിക്കുന്നതിന് സെക്യൂരിറ്റി ഡിപ്പോസിറ്റായി 10000 രൂപയാണ് അട യ്‌ക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാ നാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി.
ഇന്ന് പത്രിക സമര്‍പ്പിച്ച നിയോജകമണ്ഡലം, സ്ഥാനാര്‍ഥി, രാഷ്ട്രീയ പാര്‍ട്ടി എന്നിവ ക്രമത്തില്‍:
പാലക്കാട്
ഷാഫി പറമ്പില്‍ (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്)
ഇ.ശ്രീധരന്‍ (ബി.ജെ.പി)
ഇ.ടി.കെ വത്സന്‍ (ബി.എസ്.പി)
വി.സച്ചിദാനന്ദന്‍ (സ്വതന്ത്രന്‍)
ഒറ്റപ്പാലം
വേണുഗോപാലന്‍ (ബി.ജെ.പി)
ആലത്തൂര്‍
പ്രദീപ്, കെ ഗോപിനാഥന്‍ (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്),
ചന്ദ്രന്‍ (ബി.എസ്.പി)
തരൂര്‍
കെ.എ ഷീബ, പി.പി സുധ (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്),
ഉഷാ കുമാരി (വെല്‍ഫെയര്‍ പാര്‍ട്ടി)
ചിറ്റൂര്‍
കെ.പ്രമീള (സ്വതന്ത്ര)
നെന്മാറ
എ.എന്‍ അനുരാഗ് (ബി.ഡി.ജെ.എസ്)
പി.കലാധരന്‍ (സ്വതന്ത്രന്‍)
മലമ്പുഴ
സുഭാഷ് ചന്ദ്രബോസ് (സി.പി.ഐ.എം)
സി.കൃഷ്ണകുമാര്‍ (ബി.ജെ.പി)
എസ് അബ്ദുള്‍ റഹീം (സ്വതന്ത്രന്‍)
തൃത്താല
വി.ടി ബല്‍റാം (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്)
കെ.പി രാജഗോപാലന്‍ (ബി.എസ്.പി)
പട്ടാമ്പി
റിയാസ് മുക്കോളി (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്)
അമീര്‍ അലി, അബ്ദുള്‍ ഹമീദ് (എസ്.ഡി.പി.ഐ)
ഹരിദാസന്‍ (ബി.ജെ.പി)
ഷൊര്‍ണൂര്‍
ഫിറോസ് ബാബു (ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്)
സന്ദീപ് ജി (ബി.ജെ.പി)
മുഹമ്മദ് മുസ്തഫ്, മുസ്തഫ് (എസ്.ഡി.പി.ഐ)
മണ്ണാര്‍ക്കാട്
ഷംസുദ്ദീന്‍ (ഐ.യു.എം.എല്‍)
പി.ജി ജെയിംസ്, അജികുമാര്‍ (സ്വതന്ത്രന്‍)
സസീമ പി (എ.എ.എ.ഡി.എം.കെ)