മണ്ണാര്‍ക്കാട്:സംഗീതാര്‍ദ്രമായ അത്യപൂര്‍വ്വ പ്രണയചലച്ചിത്രം ‘ഓളെ കണ്ട നാള്‍’ നാളെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും.മണ്ണാര്‍ക്കാട് ശിവശക്തി ഉള്‍പ്പടെ കേരളത്തിലെ അമ്പതോളം തിയേറ്ററുകളി ലാ ണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.നവാഗതനായ മുസ്തഫ ഗട്‌സ് സംവി ധാനം ചെയ്ത ഈ പ്രണയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ജെന്‍ട്രെന്‍ഡ് മൂവീസിന്റെ ബാനറില്‍ ലതാ സജീവാണ്.
ജ്യോതിഷ് ജോ,കൃഷ്ണപ്രിയ,സന്തോഷ് കീഴാറ്റൂര്‍,ശിവജി ഗുരുവായൂര്‍, നീന കുറുപ്പ്,തേവന്‍ കൊപ്പം എന്നിവരെ കൂടാതെ പുതുമുഖങ്ങളായ ആംബ്രോ സൈമണ്‍,ആഗ്നസ് ജോളി,പ്രസീത വാസു,ടോം,ബബിത ബഷീര്‍,ശ്രീജിത്ത്,സഹജ്,നാരായണന്‍ മുക്കം,ഡെല്‍ജോ ഡൊമിനി ക്ക്,ചിഞ്ചുരാജ്,റെജി മണ്ണാര്‍ക്കാട്,ഗോഡ്വിന്‍, മഹേഷ്,അര്‍ജുന്‍, ഷാ ള്‍വിന്‍ അഞ്ജലി,സജീവ് മണ്ണാര്‍ക്കാട് എന്നിവരും അഭിനയിക്കു ന്നു.ഹിഷാം അബ്ദുള്‍ വഹാബ് ഈണമിട്ട ഗാനങ്ങള്‍ വിനീത് ശ്രീനി വാസനാണ് ആലപിച്ചിരിക്കുന്നത്.കൃഷ്ണകുമാര്‍ വര്‍മയും ഡെല്‍ജോ ഡൊമിനിക്കുമാണ് പാട്ടുകളെഴുതിയത്.ശിഹാബ് ഓങ്ങല്ലൂരാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.എഡിറ്റിങ് ആനന്ദ് ബോധ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മന്‍സൂര്‍ വെട്ടത്തൂര്‍.മേക്കപ്പ് രാജേഷ് നെന്‍മാറ.കലാസംവിധാനം സജിത്ത് മുണ്ടയാട്. വസ്ത്രാ ലങ്കാരം സുധീഷ് താനൂര്‍.സംഘട്ടനം സുപ്രീം സുന്ദര്‍,സ്റ്റില്‍ അജേഷ് അവനി.പിആര്‍ഒ എംകെ ഷെജിന്‍ ആലപ്പുഴ.
നര്‍മ്മത്തിനും കഥയ്ക്കും പ്രാധാന്യം നല്‍കിയ ഈ ചിത്രം നൂറ് ശതമാനം എന്റര്‍ടെയ്ന്റ്‌മെന്റായിരിക്കുമെന്നും പുതിയ അനുഭ വമായിരിക്കുമെന്നും ചിത്രത്തിന്റെ സംവിധായകനായ മുസ്തഫ ഗട്‌സ് പറഞ്ഞു.സംവിധായകനും നായകനും പ്രതിനാ യകനും ഉള്‍പ്പടെ മണ്ണാര്‍ക്കാട്ടുകാരായ നിരവധി പേര്‍ സിനിമയിലുണ്ടെന്നാ ണ് മണ്ണാര്‍ക്കാടിന്റെ അഭിമാനവും സന്തോഷവും.അത് കൊണ്ട് തന്നെ മണ്ണാര്‍ക്കാട്ടിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകര ണം നടന്ന സിനിമയെ നാട്ടുകാരും ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.ചിത്രം വലിയ വിജയമാകാനുള്ള പ്രാര്‍ത്ഥനയി ലാണ് നാട്.ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറും ശ്രദ്ധേയമായിരു ന്നു.