മണ്ണാര്‍ക്കാട് :നിയോജകമണ്ഡലത്തിലേക്ക് ഇടതുസ്ഥാനാര്‍ത്ഥിയാ യി സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജിനെ പാര്‍ട്ടി പ്രഖ്യാപിച്ചതോടെ എതിര്‍പക്ഷത്ത് ആരൊക്കെ എന്നറിയാന്‍ മ ണ്ഡലത്തില്‍ ആകാംക്ഷയേറുന്നു.തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെ സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നതിനായുള്ള കാത്തിരിപ്പിലാണ് മണ്ഡലം.ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് ഗേദയിലേക്ക് ഒരുമുഴം മുമ്പേയെത്തിയിരിക്കുക യാണ് ഇടതുപക്ഷം.യുഡിഎഫ്,എന്‍ഡിഎ പാര്‍ട്ടികള്‍ ഇനിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

സുരേഷ് രാജിന് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇത് രണ്ടാം ഊഴമാ ണ്.ലീഗിന്റെ സിറ്റിംഗ് സീറ്റായ മണ്ണാര്‍ക്കാട്ട് എംഎല്‍എ എന്‍. ഷംസുദീന്‍ വീണ്ടും മത്സരിക്കുമോ എന്നതാണ് ഏവരും ഉറ്റുനോ ക്കുന്നത്.ഷംസുദ്ദീന്‍ സ്വന്തം നാടായ തിരൂരിലേക്ക് മാറുമെന്ന പ്രചരണങ്ങളുമുണ്ട്.2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍. ഷംസുദീന്‍ രണ്ടാമതും ജയിച്ചുകയറിയപ്പോള്‍ പ്രധാന എതിരാളി നിലവില്‍ സിപിഐയുടെ ജില്ലാ സെക്രട്ടറികൂടിയായ കെ.പി. സുരേഷ് രാജായിരുന്നു. എന്‍. ഷംസുദീന്‍ 73,163 വോട്ടുകള്‍ നേ ടിയപ്പോള്‍ സുരേഷ് രാജിന് 60,838 വോട്ടുകള്‍ നേടി ശക്തമായ മത്സരം കാഴ്ചവച്ചു.ബിഡിജെഎസ് സ്ഥാനാര്‍ത്ഥി കേശവദേവ് പുതുമണ്ണ 10,170 വോട്ടുകളും നേടിയിരുന്നു.

ഇത്തവണ ഷംസുദ്ദീനല്ലെങ്കില്‍ പുറത്ത് നിന്നാരെയും പരിഗണിക്കേ ണ്ടതില്ലെന്നും മണ്ഡലത്തില്‍ തന്നെയുള്ള നേതാക്കളെ പരിഗണിക്ക ണമെന്നുമുള്ള പ്രാദേശിക നിലപാടുകളും ഉയരുന്നുണ്ട്. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുള്ള, ജില്ലാ സെക്രട്ടറിമാരായ കല്ല ടി അബൂബക്കര്‍,ടി.എ.സിദ്ധീഖ്, റഷീദ് ആലായന്‍, മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റ് ടി. എ. സലാം, ജന.സെക്രട്ടറി സി മുഹമ്മദ് ബഷീര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഇടതു മുന്നണിയില്‍ കെ.പി. സുരേഷ് രാജിന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുമ്പ് മണ്ഡലം സെക്രട്ടറി പാലോട് മണികണ്ഠന്‍, എഐഎസ്എഎഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നീ പേരുകളും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വി.കെ. ശ്രീകണ്ഠന്‍ എംപി യുടെ ഭൂരിപക്ഷം വര്‍ധിപ്പിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ചത് മണ്ണാര്‍ക്കാട് മണ്ഡലമായിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുഗ്രഹമാകുമെന്ന പ്രതീക്ഷയിലാണ് ലീഗ് നേതൃത്വം. അതേസമ യം തദ്ധേശ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയാണ് നേട്ടമുണ്ടാക്കി യത്. മണ്ഡലത്തില്‍ നാളുകളായുള്ള സിപിഎം-സിപിഐ തര്‍ക്ക ങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതെ വോട്ടായാല്‍ ഇടതിന് നേട്ടമുണ്ടാക്കാനാകുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. തദ്ധേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയും ചില വാര്‍ഡുകളില്‍ നേട്ടമുണ്ടാ ക്കി.വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി തന്നെയായിരിക്കും മുന്നണി കള്‍ കളത്തില്‍ ഇറക്കുക.

കെ. പി. സുരേഷ് രാജ്

മണ്ണാര്‍ക്കാട് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി. സി പി ഐ പാല ക്കാട് ജില്ലാ സെക്രട്ടറിയായി മൂന്നാം തവണ. കേരളാ സ്റ്റേറ്റ് ഹൗസിം ഗ് ബോര്‍ഡ് അംഗം, ജനയുഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പട്ടാമ്പിയില്‍ 2011ലും മണ്ണാര്‍ക്കാട്ട് 2016ലും സ്ഥാനാര്‍ഥിയായിരുന്നു. 2016 ല്‍ ലീഗ് സ്ഥാനാര്‍ഥി എന്‍. ഷംസുദീന്‍ 73,163 വോട്ടുകള്‍ നേടിയപ്പോള്‍ സുരേഷ് രാജ്  60,838 വോട്ടുകള്‍ നേടി ശക്തമായ മത്സരം കാഴ്ചവച്ചിരുന്നു. വള്ളുവനാ ട്ടിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് യു. മാധവന്റെ മകനാണ് .
ഭാര്യ: അജിതകുമാരി (ചിറ്റൂര്‍ പാഠശാല അധ്യാപിക).മക്കള്‍ : അഭി ജിത് എസ് രാജ് (എഞ്ചിനീയറിംങ് വിദ്യാര്‍ത്ഥി, കോയമ്പത്തൂര്‍), ഇന്ദ്രജിത് എസ് രാജ് (ഏഴാ ക്ലാസ് കേന്ദ്രീയ വിദ്യാലയം, കഞ്ചിക്കോട്)

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!