മണ്ണാര്‍ക്കാട്:നഗരത്തിലെ ശ്രീധര്‍മര്‍ കോവില്‍,പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രം,ആല്‍ത്തറ അങ്കാള പരമേശ്വരി ക്ഷേത്രം എന്നിവടങ്ങളില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്ക് കൊടിയേറി.
പത്തുകുടി അങ്കാള പരമേശ്വരി ക്ഷേത്രത്തില്‍ തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊടിയേറ്റം.ബ്രഹ്മശ്രീ നാരായണ അയ്യര്‍,ശിവരാജ് പൂജാരി എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു കൊടിയേറ്റ് കര്‍മ്മം.ഇന്ന് വൈകീട്ട് ആറ് മണിക്ക് നഗരപ്രദക്ഷിണം നടക്കും.10ന് രാവിലെ 10 മണിക്ക് ലളിത സഹസ്രനാമാര്‍ച്ചന നട ക്കും.11നാണ് മഹാശിവരാത്രി.രാവിലെ 10 മണിക്ക് ലളിതസഹ സ്രനാമാര്‍ച്ചന,വൈകീട്ട് ആറിന് ദീര്‍ഘസുമംഗലി പൂജ,12ന് രാവി ലെ 5 മണിക്ക് അലകു നിവര്‍ത്തല്‍,കൊടിയിറക്കം 13ന് ഗുരുതിപൂജ എന്നിവ നടക്കും.
ശ്രീധര്‍മര്‍ കോവിലില്‍ തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ ശേഖരന്‍ പൂജാരിയുടെ നേതൃത്വത്തില്‍ കൊടിയേറ്റ് നടന്നു.ധര്‍മര്‍ കോവിലി ല്‍ മാര്‍ച്ച് രണ്ട് മുതല്‍ തന്നെ വിശേഷകള്‍ പൂജകള്‍ ആരംഭിച്ചിരു ന്നു.9ന് രാത്രി 9 മണിക്ക് വിശേഷാല്‍ പൂജ,10ന് നഗരപ്രദക്ഷിണം,11ന് രാത്രി 9 മണിക്ക് പൂജാരി അഴയ്പ്പ്,രുദ്രാഭിഷേകം എന്നിവ നടക്കും. 12ന് വൈകീട്ട് 5.30ന് അഗ്നിവളര്‍ത്തല്‍,13ന് പുലര്‍ച്ചെ 5.30ന് കനല്‍ ച്ചാട്ടം,കൊടിയിറക്കം എന്നിവ നടക്കും.
ആല്‍ത്തറ അങ്കാളപരമേശ്വരി ക്ഷേത്രത്തില്‍ രാത്രി പത്ത് മണി യോടെ ഗണാശാരി സുരേഷ് ,ഹരി പൂജാരി എന്നിവരുടെ നേതൃ ത്വത്തില്‍ കൊടിയേറ്റ് നടത്തി.10ന് രാത്രി 10 മണിക്ക് പേച്ചിയമ്മന്‍ നഗരപ്രദക്ഷിണം,11ന് ശിവരാത്രി ആഘോഷങ്ങള്‍,12ന് അഗ്നിവ ളര്‍ത്തല്‍ 13ന് രാവിലെ അഞ്ചുമണിക്ക് കനല്‍ച്ചാട്ടം എന്നിവ നട ക്കും.