മണ്ണാര്‍ക്കാട്:പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ച് കടത്തുന്നതിനിടെ സ്‌ഫോടക വസ്തു ശേഖരം പിടികൂടിയ സംഭവത്തില്‍ രണ്ട് പേരെ കൂടി മണ്ണാര്‍ക്കാട് ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പ്രശാന്ത് ക്ലിന്റ്,എസ്.ഐ ഉമേഷ് എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘം പിടികൂടി.കോഴിക്കോട്,മലപ്പുറം സ്വദേശികളാ യ ഇസ്മായില്‍ (41),അബ്ദുള്‍ ബാരി (38) എന്നിവരെയാണ് കോഴിക്കോ ട് നിന്നും പിടികൂടിയത്.ഇവര്‍ ഏജന്റുമാരാണെന്ന് പോലീസ് അറി യിച്ചു.ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം നാലായി. കഴി ഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവര്‍ സേലം, ആത്തൂ ര്‍,കല്ലനത്താന്‍,ഇളവരശന്‍,സഹായി ആത്തൂര്‍,തെരുക്ക് തെരുവ്, കാര്‍ത്തിക്ക് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് മണ്ണാര്‍ക്കാട് നൊട്ടമല യില്‍ വെച്ച് എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌ഫോ ടക വസ്തു കടത്ത് പിടിയിലായത്.തുടര്‍ന്ന് സ്്‌ഫോടകവസ്തുക്കളും പ്രതികളേയും പോലീസിന് കൈമാറുകയായിരുന്നു.253 പെട്ടികളി ലായി സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്നത്.ഇതില്‍ 250 പെട്ടികളി ലായി ആകെ 50000 ജലാറ്റിന്‍ സ്റ്റിക്കുകളും മൂന്ന് പെട്ടികളില്‍ 30 എണ്ണം വീതമുള്ള അമ്പത് കെട്ട് ഡിറ്റനേറ്ററുകളും 4,500 ഇലക്ട്രിക് ഡിറ്റണേറ്ററുകളുമാണ് കണ്ടെടുത്തത്.കേസില്‍ പോലീസ് അന്വേ ഷണം തുടരുകയാണ്.ഇതിനിടെ ദേശീയ സംസ്ഥാന അന്വേഷണ ഏജന്‍സികളും സംഭവവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച തായും സൂചനയുണ്ട്.