മണ്ണാര്‍ക്കാട്:കാഴ്ചവര്‍ണ്ണങ്ങളൊരുക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവ തിയുടെ വലിയാറാട്ട് വര്‍ണ്ണാഭമായി.കോവിഡ് നിയന്ത്രണങ്ങള്‍ ആ ഘോഷങ്ങള്‍ക്ക് അകലമിട്ടെങ്കിലും ആചാര അനുഷ്ഠാനങ്ങളുടെ പെ രുമയും തനിയും ചോരാതെയാണ് തട്ടകം പൂരത്തെ വരവേറ്റത്. പൂര ത്തിന്റെ വലിയാറാട്ട് നാളായ ശനിയാഴ്ച അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതിയുടെ തിരുമുറ്റത്തേക്ക് വിശ്വാസികളെത്തി.
രാവിലെ 8.30ന് ഉദയര്‍കുന്നിലമ്മ ആറാട്ടിനായി കുന്തിപ്പുഴയിലെ ആറാട്ടുകടവിലേക്ക് എഴുന്നെള്ളി.ഉറഞ്ഞ് തുള്ളിയ കോമരങ്ങളും വാദ്യഘോഷങ്ങളും വിശ്വാസികളും എഴുന്നെള്ളത്തിന് അകമ്പ ടിയേകി.പതിനായിരങ്ങള്‍ പങ്കെടുക്കുന്ന കഞ്ഞിപ്പാര്‍ച്ച നടക്കുന്ന വലിയറാട്ട് നാളില്‍ ഇത്തവണ കഞ്ഞിപ്പാര്‍ച്ച ചടങ്ങുമാത്രമായി നടന്നു.12.30 മുതല്‍ ഒരു മണി വരെ മേളം,നാദസ്വരം ഉച്ചയ്ക്ക് ശേഷം മൂന്ന് മുതല്‍ ശ്രീരാജ് കിള്ളിക്കുറുശ്ശി മംഗലം അവതിപ്പിച്ച ചാക്യാര്‍കൂത്ത്,വൈകീട്ട് ആറിന് ഡബിള്‍നാദസ്വരം,ഏഴ് മണിക്ക് ഡബിള്‍ തായമ്പക എന്നിവ നടന്നു. കൊമ്പ്,കുഴല്‍പറ്റ് എന്നിവയു ണ്ടായി.രാത്രി 9.30ന് ആറാട്ടെഴുന്നെള്ളിപ്പ് മേളം തുടര്‍ന്ന് കാഴ്ച ശീവേലിയും നടന്നു.താന്ത്രിക ചടങ്ങുകള്‍ക്ക് പന്തലക്കോട് മന ശങ്കരനാരായണന്‍ (സജി)നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.
ചെട്ടിവേല ദിവസമായ ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അഞ്ചു വരെ യാത്രാബലി,താന്ത്രിക ചടങ്ങുകള്‍ തുടര്‍ന്ന് സ്ഥാനീയ ചെട്ടിയാന്മാരെ ക്ഷേത്രത്തിലേക്ക് ആനയിക്കല്‍,ഏഴുമണി മുതല്‍ എട്ടുമണി വരെ ആറാട്ടെഴുന്നെള്ളിപ്പ് തുടര്‍ന്ന് 21 പ്രദക്ഷിണം, കൊടിയിറക്കല്‍ എന്നിവ നടക്കും.