തച്ചമ്പാറ: ചേന നടാന്‍ കര്‍ഷകര്‍ കാത്തിരിക്കുന്ന കുംഭ മാസത്തി ലെ പൗര്‍ണമി നാളില്‍ വിത്ത് നട്ട് തച്ചമ്പാറയില്‍ ഇടവിള ചേന കൃ ഷിക്ക് തുടക്കമായി.കേര ഗ്രാമം പദ്ധതിയുടെ ഭാഗമായി തെങ്ങിന് ഇടവിളയായിട്ടാണ് കര്‍ഷകര്‍ ചേന കൃഷി ചെയ്യുന്നത്. പദ്ധതിയിലു ള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് ചേന വിത്ത് സൗജന്യമായി നല്‍കിയിരു ന്നു. തെങ്ങുകൃഷിയില്‍ നിന്നും വിവിധതരം ഇടവിളകൃഷികളിയി ലൂടെ അധിക വരുമാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന് വിളവെടുക്കാന്‍ പാകത്തില്‍ ചേന കൃഷി ചെയ്യുന്നത്. കുറ്റമ്പാടത്തെ കെ കെ സുന്ദരന്റെ കൃഷിയിടത്തില്‍ ചേന നട്ടു കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശാരദ അധ്യക്ഷത വഹിച്ചു.വിവിധ കര്‍ഷക സമിതി ഭാരവാഹികളായ കെ സി മത്തായി, കെ കെ സുന്ദരന്‍, ജോസ്, ഏലിയാമ്മ, ടി കെ മുഹമ്മദ്, ഹരിദാസന്‍ മാസ്റ്റര്‍, ഉബൈദു ള്ള എടായ്ക്കല്‍ പങ്കെടുത്തു