അലനല്ലൂര്‍:സൈലന്റ് വാലി ബഫര്‍ സോണിനോട് ചേര്‍ന്ന് കിടക്കു ന്ന എടത്തനാട്ടുകരയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ എടമല, വട്ടമല, ആനപ്പാറ, കപ്പി, വെള്ളച്ചാട്ടപ്പാറ എന്നിവിടങ്ങളിലെ പ്ലാസ്റ്റി ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് മാതൃകയായി.ക്ലീന്‍ ദ ബ്യൂട്ടി സ്‌പോട്ട്‌സ് ഓഫ് എട ത്തനാട്ടുകര’ എന്ന പദ്ധതിയുടെ ഭാഗമായാണ് അമ്പതോളം വളണ്ടി യര്‍മാര്‍ എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സി. ജി വിപിനി ന്റെയും മറ്റ് അധ്യാപകരുടേയും നേതൃത്വത്തില്‍ വിനോദ സഞ്ചാ രികളെത്തുന്ന ഇടങ്ങള്‍ വൃത്തിയാക്കാനിറങ്ങിയത്.
അടുത്ത കാലത്തായി ഈ പ്രദേശങ്ങളിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.സന്ദര്‍ശകര്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്ന ഭക്ഷ്യ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും പ്രദേശ ത്ത് നിറയുകയും ചെയ്തിരുന്നു.ഈ സാഹചര്യത്തില്‍ തുടര്‍ച്ചയായി ശുചീകരണം നടത്താനും പ്രദേശങ്ങളില്‍ ബോധവല്‍ക്കരണ ബോ ര്‍ഡുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു.
അഡ്വ. എന്‍ ഷംസുദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ളത്ത് ലത, അലനല്ലൂര്‍ ഗ്രാമപഞ്ചാ യത്ത് വൈസ് പ്രസിഡന്റ് ഹംസ കള്ളിവളപ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം എം. മെഹര്‍ബാന്‍ ടീച്ചര്‍,ബ്ലോക്ക് പഞ്ചായത്ത് അംഗം മണി കണ്ഠന്‍ വടശ്ശേരി, അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാ ന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.അനിത, ഗ്രാമപഞ്ചായത്ത് അംഗം സജ്‌ന സത്താര്‍, പി.ടി.എ. പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് സി സക്കീര്‍ എന്നിവര്‍ പി. ടി.എ. എക്‌സികുട്ടീവ് അംഗം സുബൈര്‍ പാറോക്കോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.