മണ്ണാര്‍ക്കാട്:ദേശീയപാതയില്‍ ആര്യമ്പാവ് മുതല്‍ നാട്ടുകല്‍ വരെ യുള്ള ഭാഗങ്ങളില്‍ വാഹനാപകടം പതിവാകുന്നു.പാത നവീകരി ച്ചതോടെയാണ് അപകടം പെരുകുന്നത്.കഴിഞ്ഞ ദിവസങ്ങളിലായി കൊടക്കാട് ഭാഗത്ത് തുടര്‍ച്ചയായി അപകടമുണ്ടായി.ചൊവ്വാഴ്ച കാ റും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു.കാറിന്റെ മുന്‍ ഭാഗം തകര്‍ന്നു.ആര്‍ക്കും കാര്യമായ പരിക്കുണ്ടായില്ല.
അപകടത്തില്‍പെട്ട ഈ ലോറിക്ക് പിന്നില്‍ ഇന്ന് ടിപ്പറിടിച്ചും അപ കടമുണ്ടായി.ഉച്ചയോടെ മേലെ കൊടക്കാട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും വന്ന ടിപ്പര്‍ ലോറി നിര്‍ത്തിയി ട്ടിരുന്ന ലോറിക്ക് പിറകിലിടിക്കുകയായിരുന്നു.
ഞായറാഴ്ച നാട്ടുകല്‍ അമ്പത്തിമൂന്നാം മൈല്‍ പാറപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി തൂണില്‍ ഇടിച്ചിരുന്നു.മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പെരിന്തല്‍മണ്ണയിലേക്ക് പോവുകായായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഈ അപകടങ്ങളില്‍ ഭാഗ്യവശാല്‍ യാത്രക്കാര്‍ക്ക് ഗുരുതരമായ പരിക്കുണ്ടായില്ല.
അമിത വേഗമാണ് പലപ്പോഴും നിരത്തില്‍ അപകടത്തിന് വഴിവെ ക്കുന്നത്.ദേശീയപാതയില്‍ പെരിന്തല്‍മണ്ണ അമ്മിനിക്കാട് മുതല്‍ ചൂരിയോട് വരെ നിരീക്ഷണ ക്യാമറകള്‍ കാര്യക്ഷമമല്ല.55-ാം മൈലിലെ നിരീക്ഷണ ക്യാമറ തകര്‍ന്നിട്ട് മൂന്ന് കൊലത്തോളമാ യി.അമിത വേഗത നിയന്ത്രിക്കാന്‍ കരിങ്കല്ലത്താണിയിലും നാട്ടുക ല്ലിലും പോലീസ് സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകള്‍ മാറ്റി.ദേശീയ പാത വീതി വര്‍ധിച്ചതും റോഡിന്റെ മേന്‍മയും വേഗത്തില്‍ വാഹനമോ ടിക്കാന്‍ ഡ്രൈവര്‍മാരെ പ്രലോഭിപ്പിക്കുന്നു.അപകടങ്ങള്‍ക്ക് വഴി യൊരുക്കുന്ന വാഹനങ്ങളുടെ അമിതവേഗത്തിന് കടിഞ്ഞാണിടാ ന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് ആവശ്യമുയരുന്നത്.