അലനല്ലൂര്‍:മൈക്രോ ഗ്രീന്‍ കൃഷിയില്‍ മികവുതെളിയിച്ച് ചളവ ഗവ. യുപി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥികള്‍. പാഠഭാഗത്തു നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ടാണ് പോഷകസമൃദ്ധമായ ഇത്തരം കൃഷിരീതിയിലേക്ക് കുട്ടികള്‍ തിരിഞ്ഞത്.എല്ലാ കുട്ടിക ളും അവരുടെ വീടുകളില്‍ വ്യത്യസ്തയിനം പയറുവര്‍ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും ആണ് കൃഷിയില്‍ ഉള്‍പ്പെടുത്തിയത്. കൃഷിരീതിയുടെ വിവിധ ഘട്ടങ്ങള്‍ കുട്ടികള്‍ തന്നെ സ്വയം ചെയ്യുകയും ഏഴു ദിവ സം കൊണ്ട് ഭാഗമായ കൃഷിയിലും വിളവെടുത്തു.സ്വന്തം വീട്ടില്‍ വിഭവങ്ങള്‍ തയ്യാറാക്കി ഉപയോഗിക്കുകയും ചെയ്തു.കുട്ടികളിലൂടെ പൊതുസമൂഹത്തിലേക്ക് ആരോഗ്യ ഭക്ഷണത്തിന്റെ പുതിയ രീതികള്‍ പരിചയപ്പെടുത്തുക എന്നത് പദ്ധതിയുടെ ലക്ഷ്യമായിരു ന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പരിസ്ഥിതി ക്ലബ് അംഗങ്ങള്‍, അധ്യാപ കനായ പി എസ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.