മണ്ണാര്‍ക്കാട്:വീണ്ടെടുക്കാം നവകേരളത്തിന്റെ പൊതുവിദ്യാഭ്യാ സം എന്ന പ്രമേയത്തില്‍ കെഎസ്ടിയു സംസ്ഥാന കമ്മിററി കാസര്‍ ഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് നടത്തുന്ന വിദ്യാഭ്യാസ സംര ക്ഷണ ജാഥ പാലക്കാട് ജില്ലയിലെത്തി.മണ്ണാര്‍ക്കാടായിരുന്നു ആദ്യ സ്വീകരണം.ജാഥാ നായകന്‍ അബ്ദുള്ള വാവൂര്‍,ഉപനായകന്‍ കരിം പടുകുണ്ടില്‍,ഡയറക്ടര്‍ ബഷീര്‍ ചെറിയാണ്ടി,കോ ഓര്‍ഡിനേറ്റര്‍ പികെ അസീസ്, ജാഥാ അംഗങ്ങള്‍ എന്നിവരെ കോടതിപ്പടിയില്‍ നിന്ന് വാദ്യമേള അകമ്പടിയോടെ സ്വീകരിച്ച് ജില്ലാ ഭാരവാഹികളും നൂറ് കണക്കിന് പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണ കേന്ദ്രമായ കുടു ബില്‍ഡിംഗ് പരിസരത്തേക്ക് ആനയിച്ചു.
തുടര്‍ന്ന് നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.സംഘാടക സമിതി ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള അധ്യക്ഷനായി.കെ.പി.സി.സി സെക്രട്ടറി പി. ഹരിഗോവിന്ദന്‍,മുസ് ലിം ലീഗ് ജില്ലാ ഭാരവാഹിക ളായ പൊന്‍പാറ കോയക്കുട്ടി,കല്ലടി അബൂബക്കര്‍, റഷീദ് ആലാ യന്‍, നിയോജകമണ്ഡലം പ്രസിഡണ്ട്ടി.എ.സലാം,നഗരസഭാ ചെയ ര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍,യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് ഗഫൂര്‍ കോല്‍കളത്തില്‍,എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ കൊമ്പത്ത്,എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ബിലാല്‍മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. കെ.ഉമ്മുസല്‍മ, കെ.എസ്.ടി .യു സംസ്ഥാന ഭാരവാഹികളായ ഹമീദ് കൊമ്പത്ത്,കല്ലൂര്‍ മുഹമ്മദ ലി,എ.സി.അതാഉള്ള,കെ.എം.അബ്ദുള്ള,എം.അഹമ്മദ്,പി.കെ.എം.ഷഹീദ്,പി.വി.ഹുസൈന്‍,എന്‍.പി.മുഹമ്മദലി,കെ.എം.എ.നാസര്‍,കെ.ടി.അമാനുള്ള,വിവിധ അധ്യാപക- സര്‍വീസ് സംഘടനാ നേതാ ക്കളായ പി.എം.സലാഹുദ്ദീന്‍,എം.വിജയരാഘവന്‍,അക്ബറലി പാറോക്കോട്,സി.സൈതലവി,എം.മുഹമ്മദലി മിഷ്‌കാത്തി ,സി. ഹനീഫ,റഷീദ് മുത്തനില്‍,തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് കെ. പി.എം.സലീം, കെ.സി.അബ്ദുറഹിമാന്‍, വി.ടി.ഹംസ,എം.പി. എ.ബക്കര്‍,ഹുസൈന്‍ കോളശ്ശേരി,സി.ഷഫീഖ് റഹ്മാന്‍,എ.യൂസഫ് മിഷ്‌കാത്തി,ഷമീര്‍ പഴേരി, കെ.യു.ഹംസ,മനാഫ് കോട്ടോപ്പാടം, പി.എം.അഷ്‌റഫ്,കെ.കെ.നജ്മുദ്ദീന്‍,ടി.സൈനുല്‍ആബിദ്,സി.ബിലാല്‍,നാസര്‍ പാതാക്കര,കെ.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി നാസ ര്‍ തേളത്ത്,ട്രഷറര്‍ കരീം മസ്താന്‍ എന്നിവര്‍ സംസാരിച്ചു.സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് സ്വാഗതവും കണ്‍വീനര്‍ സലീം നാലകത്ത് നന്ദിയും പറഞ്ഞു.
കെ.ടി.അബ്ദുല്‍ജലീല്‍,കെ.പി.എ.സലീം, സി.എച്ച്.സുല്‍ഫിക്കറലി, സഫ് വാന്‍ നാട്ടുകല്‍, കെ.അബൂബക്കര്‍,ടി. ഷൗക്കത്തലി,പി. അന്‍ വര്‍ സാദത്ത്,എം.കെ.സൈദ് ഇബ്രാഹിം,സി.പി.ഷിഹാബ്, ടി.എം. സ്വാലിഹ്,ടി.കെ.എം.ഹനീഫ,കെ.ജി.മണികണ്ഠന്‍,കെ.എ.മനാഫ്,കെ.പി.നീന,കെ.എം.സാലിഹ,കെ.സാബിറ,എ.എസ്.അബ്ദുല്‍സലാം,എം.ഹിദായത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.സമകാലിക കേര ളത്തിന്റെ ദുരവസ്ഥകള്‍ പ്രതിപാദ്യമാക്കി സമദ് പൂക്കോട് സംവി ധാനത്തില്‍ കലാജാഥാംഗങ്ങള്‍ അവതരിപ്പിച്ച തെരുവ് നാടകം ശ്രദ്ധേയമായി. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരിയില്‍ യൂത്ത്‌ലീഗ് സംസ്ഥാന സെക്രട്ടറി പി.പി. അന്‍വര്‍സാദത്ത് ഉദ്ഘാടനം ചെയ്തു.പട്ടാമ്പിയില്‍ നടന്ന ജില്ലാ സമാപനം മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡ ണ്ട് സി. എ.എം.എ.കരീം ഉദ്ഘാടനം ചെയ്തു.