മണ്ണാര്‍ക്കാട്:സൈലന്റ്‌വാലി,പാത്രക്കടവ്,കുരുത്തിച്ചാല്‍,കാഞ്ഞിരപ്പുഴ,ആറ്റില,ശിരുവാണി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഏകോപിപ്പിച്ച് മണ്ണാര്‍ക്കാടിനെ വിനോദ സഞ്ചാര ഇടനാഴിയാക്കണ മെന്ന് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാറില്‍ ആ വശ്യം.ഇതിലൂടെ ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയു മെന്ന് സെമിനാര്‍ ചൂണ്ടിക്കാട്ടി.ദീര്‍ഘ വീക്ഷണമുള്ള വികസന നിര്‍ ദേശങ്ങള്‍ സെമിനാറില്‍ ഉയര്‍ന്ന് വന്നു.
വികെ ശ്രീകണ്ഠന്‍ എംപി ഉദ്ഘാടനം ചെയ്തു.ടൂറിസം സാധ്യത ഉള്‍പ്പെ ടുത്തി തൊഴില്‍ സാധ്യതയുള്ള വിനോദ സഞ്ചാര പദ്ധതികള്‍ ആ വിഷ്‌കരിക്കണമെന്ന് എംപി പറഞ്ഞു.ബ്ലോക്ക് പഞ്ചായത്തിന്റെ ഡയാലിസിസ് യൂണിറ്റി പദ്ധതി മാതൃകാപരമാണെന്നും ഇതിന്റെ പൂര്‍ത്തീകരണത്തിന് കഴിയുന്ന പിന്തുണ നല്‍കുമെന്നുംഎംപി പറഞ്ഞു.
കുരുത്തിച്ചാല്‍ പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യ പ്രഭാഷണം നടത്തി എന്‍ ഷംസുദ്ദീന്‍ എംഎല്‍എ പറഞ്ഞു. കരട് പദ്ധതി രേഖ പ്രകാശനം എംഎല്‍എ നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ മുസ്തഫ വറോടന്‍ കരട് രേഖ ഏറ്റുവാ ങ്ങി.വികസന സ്ഥിരം സമിതി അധ്യക്ഷ ബുഷറ കരട് പദ്ധതി അവതരിപ്പിച്ചു.കൃഷി മൃഗസംരക്ഷണം,വനിത വികസനം, പട്ടിക ജാതി-വര്‍ഗ വികസനം, ആരോഗ്യം, ശുദ്ധജലം, ശുചിത്വം, വിദ്യാഭ്യാ സം,കലാസാംസ്‌കാരികം,യുവജനകാര്യം,പൊതുമരാമത്ത് തുടങ്ങി യവയ്ക്കും കാതലായ പദ്ധതികള്‍ കരട് രേഖയില്‍ ഉള്‍പ്പെടുത്തി യിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മുസല്‍മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ ഗഫൂര്‍ കോല്‍കളത്തില്‍, മെഹര്‍ ബാന്‍ ടീച്ചര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് ചെറുട്ടി, സ്ഥിരം സമിതി അധ്യക്ഷരായ മുസ്തഫ വറോടന്‍, ബുഷറ, ബ്ലോക്ക് പഞ്ചാ യത്ത് അംഗങ്ങളായ സി.കെ ജയശ്രീ, അബ്ദുല്‍ സലീം, ബിജി ടോമി, ബഷീര്‍, പി.വി കുര്യന്‍ തുടങ്ങി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.