മണ്ണാര്‍ക്കാട്:ജില്ലയില്‍ 10 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാട നവും മൂന്ന് സ്‌കൂളുകളുടെ തറക്കല്ലിടലും നവീകരിച്ച ഹയര്‍ സെ ക്കന്ററി ലാബിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് (ഫെബ്രുവരി 18) രാവിലെ 10 ന് വീഡിയോ കോണ്‍ഫറന്‍സി ലൂടെ നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനാകും. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗ മായി കിഫ്ബി, നബാര്‍ഡ്, പ്ലാന്‍, മറ്റ് ഫണ്ടുകള്‍ എന്നിവ പ്രയോജന പ്പെടുത്തി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടങ്ങള്‍, ഹയര്‍ സെക്കന്ററി വിഭാ ഗം ലാബുകള്‍ എന്നിവയുടെ ഉദ്ഘാടനവും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവുമാണ് നടക്കുക.  

പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍

പുലാപ്പറ്റ എം.എന്‍.കെ.എം.ജി.എച്ച്.എസ്.എസ്, വട്ടേനാട് ജി.വി. എച്ച്.എസ്.എസ്, എലപ്പുള്ളി ജി.എ.പി.എച്ച്.എസ്.എസ് എന്നിവ കിഫ്ബിയില്‍ നിന്നും അഞ്ച് കോടി രൂപ ചെലവഴിച്ചും മുള്ളി, അഗളി, അള്ളംപാടം ജി.എല്‍.പി. സ്‌കൂളുകള്‍, കോങ്ങാട്, പട്ടാമ്പി, പുതിയങ്കം ജി.യു.പി സ്‌കൂളുകള്‍, ആനക്കല്‍ ജി.ടി.ഡബ്ല്യുയു.എച്ച്. എസ് എന്നിവ പ്ലാന്‍, എസ്.എസ്.കെ, അഹാര്‍ഡ്സ് ഫണ്ടുകള്‍ മുഖേ നയും നിര്‍മ്മിച്ചവയാണ്.

നവീകരിച്ച ലാബുകള്‍

പ്ലാന്‍ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ഗണേഷ്ഗിരി ജി.എച്ച്.എസ്.എസ് ലാബും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

ശിലാസ്ഥാപനം

കിഫ്ബി ഫണ്ടില്‍ നിന്നും ഒരുകോടി രൂപ ചെലവഴിച്ച് എലപ്പുള്ളി ജി.യു.പി.എസ്, പ്ലാന്‍ഫണ്ടും മറ്റുഫണ്ടുകളും ഉപയോഗിച്ച് ശിലാ സ്ഥാപനം നടത്തുന്ന പുളിനെല്ലി ജി.എല്‍.പി.എസ്, പുതുക്കോട് ജി. എം.എല്‍.പി.എസ്, കോങ്ങാട് ജി.യു.പി.എസ് എന്നിവയുടെ ശിലാ സ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിക്കും.  

പരിപാടിയില്‍ ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, ജി.സുധാകരന്‍, എ.കെ.ബാലന്‍, കെ.കെ. ശൈലജ, കടകംപള്ളി സുരേന്ദ്രന്‍, എം.എം.മണി, എ.സി.മൊയ്തീന്‍, കെ.രാജു, വി.എസ്. സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ടി. ജലീല്‍, ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. എം.എല്‍.എമാര്‍, ഉന്നതോദ്യോഗസ്ഥര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!