മണ്ണാര്‍ക്കാട്:കലര്‍പ്പില്ലാത്തതും ഗുണമേന്മയേറിയതുമായ മീനും ഇറച്ചിയും മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനി കൈയെത്തും ദൂരത്ത്. മണ്ണാ ര്‍ക്കാട് റൂറല്‍ ബാങ്കിന്റെ നാട്ടുചന്തയുടെ ആദ്യഘട്ടമായുള്ള മത്സ്യ ഫെഡ് ഫിഷ് മാര്‍ട്ട് നഗരത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു.നാടന്‍ മത്തി മുതല്‍ കരിമീന്‍ വരെയും നാടന്‍ കോഴി,പോത്ത്,ആട് എന്നിവയുടെ മാംസമെല്ലാം പഴക്കം കൂടാതെ ഇവിടെ നിന്ന് ഉപഭോക്താക്കള്‍ ലഭ്യമാകും.

സംസ്ഥാന ഫിഷറീസ് വകുപ്പുമായി സഹകരിച്ചാണ് റൂറല്‍ ബാങ്കി ന്റെ പുതിയ സംരഭമായ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.വിവിധ യിനം കടല്‍ മത്സ്യങ്ങളും കായല്‍,പുഴ മത്സ്യങ്ങളും ഇവിടെ ലഭ്യ മാകും.കുടുംബശ്രീയുടെ ചിക്കന്‍,മട്ടണ്‍ ബീഫ് സ്റ്റാളുകളും ഒരുക്കി യിട്ടുണ്ട്.റൂറല്‍ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ഫിഷ് മാര്‍ട്ട് പ്രവര്‍ത്തിക്കുന്നത്.രാവിലെ എട്ടു മുതല്‍ വൈകീട്ട് ഏഴ് വരെ യാണ് പ്രവര്‍ത്തന സമയം.
ഫിഷ് മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വ്വഹിച്ചു.സഹകരണ വകുപ്പ് മന്ത്രി കട കംപള്ളി സുരേന്ദ്രന് അധ്യക്ഷനായി.സ്റ്റാളുകളുടെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാര്‍ അനിത ടി ബാലന് നിര്‍വ്വഹിച്ചു.ബാങ്ക് പ്രസിഡന്റ് അഡ്വ.കെ സുരേഷ്,സെക്രട്ടറി എം പുരുഷോത്തമന്, വൈസ് പ്രസിഡന്റ് രമാസുകുമാരന്,ഷാജി മുല്ലപ്പള്ളി, വി.പ്രഭാ കരന്,ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍,ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
