മണ്ണാര്‍ക്കാട്:ശ്വാസമെടുക്കുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ട് ജീവന്‍ അപകടത്തിലാവുന്ന സാഹചര്യത്തിലായ നവജാത ശിശുവിന് മദര്‍കെയര്‍ ആശുപത്രിയില്‍ പുതുജന്‍മം.എമര്‍ജന്‍സി സിസേറി യനിലൂടെ പുറത്തെടുത്ത ചെര്‍പ്പുളശ്ശേരി സ്വദേശികളായ ദമ്പതി കളുടെ പെണ്‍കുഞ്ഞിനെയാണ് മദര്‍ കെയര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധരായ ഡോ.നിഷാദലി,ഡോ.മിഷ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.നാലാഴ്ചക്കാലത്തോളം നീണ്ട ചികിത്സയിലൂടെയും പരിചരണത്തിലൂടെയുമാണ് കുട്ടിയെ ജീവി തത്തിലേക്ക് തിരിച്ച് കൊണ്ട് വന്നത്.
മദര്‍ കെയര്‍ ആശുപത്രിയില്‍ ജനുവരി 10നാണ് കുഞ്ഞിനെ അടിയ ന്തര സിസേറിയനിലൂടെ പുറത്തെടുത്തത്. ആശുപത്രിയിലെത്തു മ്പോള്‍ കുഞ്ഞിന് 30 ആഴ്ചകളേ പ്രായമുണ്ടായിരുന്നുള്ളൂ. മാസം തി കയുന്നതിന് മുമ്പ് രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് അടിയ ന്തര സിസേറിയന് വിധേയമാക്കിയത്.എന്നാല്‍ കുഞ്ഞിന് ശ്വാസ മെടുക്കുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുകയും കരയാതിരിക്കു കയും ചെയ്തതോടെ രാത്രിയില്‍ ഡോ.നിഷാദലിയെ വിവരമറി യി ക്കുകയായിരുന്നു.ഉടന്‍ തന്നെ അദ്ദേഹമെത്തി കുഞ്ഞിനെ ശിശു ക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.സിപിആര്‍ നല്‍കി സി പാപ് വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ച്ച യായ ശ്വാസംമുട്ടും വളര്‍ച്ച കുറവും മൂലം കുഞ്ഞിന്റെ തുക്കം 800 ഗ്രാം വരെ ചുരുങ്ങി.ഡോ.നിഷാദലിയുടെ നേതൃത്വത്തില്‍ നല്‍ കിയ ചികിത്സയെ തുടര്‍ന്ന് കുഞ്ഞ് മരുന്നുകളോടെ പ്രതികരിക്കുക യും ചെയ്തതോടെ പ്രതീക്ഷയുടെ തിരിവെട്ടം തെളിയുകയായിരുന്നു.
22 ദിവസത്തോളമാണ് പെണ്‍കുഞ്ഞ് മദര്‍കെയര്‍ ആശുപത്രിയിലെ നിയോനാറ്റല്‍ ഐസിയുവില്‍ കഴിഞ്ഞത്.സൂക്ഷ്മതയോടെയുള്ള പരിചരണവും ചികിത്സയും വഴി കുഞ്ഞിന്റെ പൂര്‍ണ ആരോഗ്യം വീണ്ടെടുത്തു.അമ്മയുടെ വാത്സല്ല്യമുള്ള ശുശ്രൂഷയും കരുതലും ഉറപ്പാക്കുന്ന മദര്‍കെയര്‍ ഹോസ്പിറ്റലിനോട് തീരാത്ത നന്ദി അറി യിച്ചാണ് ആരോഗ്യവതിയായ കുഞ്ഞുമായി ചെര്‍പ്പുളശ്ശേരി സ്വദേശികളായ ദമ്പതികള്‍ ആശുപത്രി വിട്ടത്.