അലനല്ലൂര്‍:കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാന്‍ മുണ്ടക്കു ന്ന് വെള്ളിയര്‍ പുഴയില്‍ ജനകീയ തടയണ നിര്‍മിച്ചു. ജനപ്രതി നിധി കള്‍,പ്രദേശവാസികള്‍,എടത്തനാട്ടുകര ജിഒഎച്ച്എസ്എസ് സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്,എന്‍എസ്എസ് ടീം എന്നിവര്‍ സംയുക്തമായാണ് പുഴയ്ക്ക് കുറുകെ താത്കാലിക തടയണ നിര്‍മിച്ചത്. മുണ്ടക്കുന്ന്, കാപ്പുപറമ്പ് പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ കുടി വെള്ള ക്ഷാമത്തിന് ഇതോടെ പരിഹാരമാകും.
തടയണ നിര്‍മാണം ജില്ലാ പഞ്ചായത്തംഗം മെഹര്‍ ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് മെമ്പര്‍ വി.മണികണ്ഠന്‍ അധ്യക്ഷനാ യി.മുന്‍ ബ്ലോക്ക് ഉപാദ്ധ്യക്ഷ റഫീഖ പാറോക്കോട്ട്, വാര്‍ഡ് അംഗം സജ്‌ന സത്താര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഹംസപ്പ,മുന്‍ പഞ്ചായത്തംഗം സി.മുഹമ്മദാലി, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കോര്‍ഡിനേറ്റര്‍ അന്‍വര്‍ മാസ്റ്റര്‍, പി.പി ഫിറോസ് ബാബു, അബ്ദുല്‍ റഷീദ് കൂമഞ്ചീരി, അഷറഫ് കൂമഞ്ചീരി,സമീര്‍ കല്ലായി, പി സാജി ദ്, യു.പി ഗഫൂര്‍, മുഹമ്മദ്കുട്ടി, ശശിമാസ്റ്റര്‍, ഉമ്മര്‍ കൂമഞ്ചിരി, അഷറ ഫ് കൂമഞ്ചീരി, പി.പി അലി, യൂസഫ് തെക്കന്‍, സി.ഷൗക്കത്ത് എന്നി വര്‍ നേതൃത്വം നല്‍കി.