മണ്ണാർക്കാട്: പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ആരോ ഗ്യമന്ത്രിക്ക് പരാതി നൽകാൻ ആസ്പത്രി എച്ച്.എം.സി കമ്മിറ്റിയിൽ തീരുമാനം. ശനിയാഴ്ച രാവിലെ 11 മണിയോടെ ചേർന്ന എച്ച്.എം.സി യോഗത്തിലാണ് തീരുമാനം. യുവതിയുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ കുറ്റാരോപിതനായ ഡോക്ടർക്കെതിരെ ലഭിച്ച പരാ തി കളും കൂടി ഉൾപ്പെടുത്തി ആരോഗ്യ മന്ത്രി കെ.കെ ശൈലജ യ്ക്ക്ന ൽകാനാണ് യോഗ തീരുമാനം. നഗരസഭാ കൗൺസിലർമാരായ ഷഫീഖ് റഹ്മാനും അരുൺകുമാർ പാലക്കുറുശ്ശിയും ഡോക്ടർ ക്കെ തിരെയും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് ജീവനക്കാർ ക്കെതി രെ യും രൂക്ഷവിമർശനമാണ് യോഗത്തിൽ ഉന്നയിച്ചത്. തുടർന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എയാണ് പരാതി മന്ത്രിക്ക് നേരിട്ട് നൽ കാമെന്ന് തീരുമാനമറിയിച്ചത്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആസ്പത്രിയിൽ ഇത്തരത്തിൽ സംഭവമുണ്ടാവുന്നത് ആവർത്തി ക്കാ തിരിക്കാൻ മുൻകരുതൽ ഉണ്ടാവണമെന്നും മറ്റ് ജീവനക്കാരുടെ ആത്മവീര്യം കെടുത്തുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ അക ത്തുനിന്നോ പുറത്തുനിന്നോ ഉണ്ടാവാൻ അനുവദിക്കരുതെന്നും എം.എൽ.എ ഷംസുദ്ദീൻ പറഞ്ഞു. ആസ്പത്രിയിലെ ചില ഭൗതിക പ്രശ്നങ്ങൾ സൂപ്രണ്ട് ഡോ.എൻ.എൻ പമീലി ചൂണ്ടി കാണിച്ചു. ഇക്കാ ര്യത്തിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ഫായിദ ബഷീർ പറഞ്ഞു.യോഗത്തിൽ മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയ വർ യോഗത്തിൽ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!