കോട്ടോപ്പാടം:വേനലെത്തിയതോടെ കാട്ടുതീ പ്രതിരോധ ബോധ വല്‍ക്കരണവുമായി വനംവകുപ്പ്.മണ്ണാര്‍ക്കാട് വനം ഡിവിഷന്റേ യും തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്റെയും സംയുക്ത ആഭി മുഖ്യത്തില്‍ തച്ചനാട്ടുകര തൊടുകാപ്പിലും കോട്ടോപ്പാടം പുറ്റാനി ക്കാടും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.തച്ചനാട്ടുകരയില്‍ തൊടുകാപ്പ് വനംസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് പഞ്ചായത്ത് അംഗം പിടി സഫിയ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ ക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ യു ആഷിഖലി,ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ യു ജയകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെകെ മുഹമ്മദ് സിദ്ദീ ഖ്,സി അന്‍സിറ,ജി.ഗിരിജ,ഡ്രൈവര്‍ കെ എ പ്രദീപ്,ഫോറസ്റ്റ് വാച്ചര്‍ കെ സരസ്വതി എന്നിവര്‍ പങ്കെടുത്തു.
പുറ്റാനിക്കാടില്‍ ഗ്ലോബല്‍ എഫ്‌സിയുടെ സഹകരണത്തോടെ നട ന്ന ബോധവല്‍ക്കരണ ക്ലാസ് പഞ്ചായത്ത് അംഗം ഫായിസ ചെറു മലയില്‍ ഉദ്ഘാടനം ചെയ്തു.ഡെപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം ശശികുമാര്‍,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ യു.ജയകൃഷ്ണന്‍,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ കെകെ മുഹമ്മദ് സിദ്ദീഖ്,എസ് പ്രസാദ്, ജി ഗിരിജ,സി അന്‍സീറ,ഡ്രൈവര്‍ കെഎ പ്രദീപ്,ഫോറസ്റ്റ് വാച്ചര്‍ മാരായ പി അബ്ദു,കെ സരസ്വതി,ആര്‍ കാളിമുത്തു,ടികെ പണലി, വാച്ചര്‍മാരായ മുഹമ്മദ് ശിഹാബ്,സൈനുദ്ദീന്‍ ,ശിഹാ ബ്,മൊയ്തു എന്നിവര്‍ പങ്കെടുത്തു.