മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീക രിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം 3762 ആയി.ഇന്ന് ഒമ്പത് കേന്ദ്രങ്ങളിലായി കോവിഡ് വാക്‌സിന്‍ ഒന്നാം ഡോസ് കുത്തി വെപ്പെടുത്തത് 827 ആരോഗ്യ പ്രവര്‍ത്തകരാണ്.രജിസ്റ്റര്‍ ചെയ്ത വരില്‍ 900 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്ന ത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്ര ശ്‌നങ്ങളോ അസ്വസ്തതകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കോവിഡ് പ്രതിരോധത്തിന് വാക്‌സിന്‍ കൊണ്ടുള്ള പോരാട്ടത്തിന് ശക്തി പകരണമെന്ന് മണ്ണാര്‍ക്കാട്ടെ പ്രമുഖ ഡോക്ടറായ കെ എ കമ്മാപ്പ പറഞ്ഞു.ഒരു ടിടി ഇഞ്ചക്ഷന്‍ എടുക്കുന്ന വേദന പോലും ഇല്ലെന്ന് മാത്രമല്ല മറ്റ് പ്രയാസങ്ങളുമില്ല.വാക്‌സിനെ കുറിച്ച് പല തെറ്റിദ്ധാരണകളും ഭീതിയും ഉണ്ടെങ്കിലും ഒരു ഭയവും വേണ്ടെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും അദ്ദേ ഹം പറഞ്ഞു.കോട്ടോപ്പാടം കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ വെച്ചാ ണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്.

ജില്ലയില്‍ നാളെ മുതല്‍ 14 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴി ദിനം പ്രതി 1400 പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതാണ്.ശനിയാഴ്ച പാലക്കാട് ജില്ലാ ആശുപത്രി,ഗവ.മെഡിക്കല്‍ കോളേജ് പാലക്കാട്, കരുണ മെഡിക്കല്‍ കോളേജ് വിളയോടി,പികെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഒറ്റപ്പാലം,വള്ളവനാട് ഹോസ്പിറ്റല്‍ ഒറ്റപ്പാലം, അഗളി,ചാലിശ്ശേരി,നന്ദിയോട്,കൊപ്പം,നെന്‍മാറ,കോങ്ങാട്,കുഴല്‍മന്ദം,സാമൂഹിക ആരോഗ്യ കേന്ദ്രങ്ങള്‍,കോട്ടോപ്പാടം കുടുംബ ആ രോഗ്യ കേന്ദ്രം,മുതല പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവടങ്ങളില്‍ വാക്‌സിനേഷന്‍ നടക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!