മണ്ണാര്‍ക്കാട്:പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം 2016-2020 കാലഘട്ടത്തില്‍ ജില്ലയിലെ എട്ട് പ്രധാന പാലങ്ങളുടെ നിര്‍മാണമാ ണ് പൂര്‍ത്തിയാക്കിയത്. നെല്ലിയാമ്പതിയിലേക്കുള്ള ഏക യാത്രാമാ ര്‍ഗമായ നെന്മാറ- നെല്ലിയാമ്പതി റോഡിലെ കുണ്ടറച്ചോല പാലം 2018 ലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയതിനെ തുടര്‍ന്ന് സം സ്ഥാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ലെവല്‍ ടാസ്‌ക് ഫോഴ്‌സില്‍ ഉള്‍പ്പെടു ത്തി 1.50 കോടി ചെലവില്‍ പാലം പുനര്‍നിര്‍മിച്ചു.മലമ്പുഴ അക ത്തേത്തറ റോഡിലുള്ള ശാസ്താനഗര്‍ ജങ്ഷനില്‍ നിലവിലുള്ള നട പ്പാലത്തിനു സമീപം 75 ലക്ഷം ചെലവില്‍ ശാസ്താ നഗര്‍ പാലവും അനുബന്ധറോഡും നിര്‍മിച്ചു. പാലം ഗതാഗതയോഗ്യമാക്കിയതോ ടെ ശാസ്താ നഗര്‍ കോളനി നിവാസികളുടെ യാത്രാക്ലേശവും പരിഹ രിച്ചു. പാലക്കാട് ചിറ്റൂര്‍ റോഡിലുള്ള കരിങ്കരപ്പുള്ളി ജങ്ഷന്‍ കനാ ല്‍ റോഡില്‍ 74 ലക്ഷം ചെലവില്‍ നിര്‍മിച്ച കണക്കുവളപ്പ് – കണ്ണം കൂടം പാലം പൂര്‍ത്തിയായതോടെ തിരുവാലത്തൂര്‍ ഭാഗത്തേക്കുള്ള വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവരുടെ യാത്രയും തിരുവാലത്തൂര്‍- കണക്കുവളപ്പ് -കണ്ണംകുളം പ്രദേശവാസികള്‍ക്ക് യാക്കരയിലേക്കു ള്ള യാത്രയും സുഗമമായി. തരൂര്‍ -പഴമ്പാലക്കോട്് റോഡില്‍ ഗായ ത്രപ്പുഴയ്ക്ക് കുറുകെയുള്ള പഴക്കമുള്ള പാലം മാറ്റി 2015 ലെ ബജറ്റി ല്‍ ഉള്‍പ്പെടുത്തി 7.19 കോടി ചെലവില്‍ അത്തിപ്പൊറ്റ പാലം നിര്‍മിച്ചത്.

പട്ടാമ്പി- വിളയൂര്‍ ഗ്രാമപഞ്ചായത്തിനെയും മലപ്പുറത്തെ വളപുരം ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് കൊണ്ട് തൂതപ്പുഴയ്ക്ക് കുറു കെ 11.07 കോടി ചെലവിലാണ് പാലോളിക്കുണ്ട് പാലം നിര്‍മിച്ചിരി ക്കുന്നത്. അപ്രോച്ച് റോഡും 2 കി.മീ. നീളത്തില്‍ പഞ്ചായത്ത് റോ ഡുകളും വീതി കൂട്ടി പാലോളിക്കുളമ്പ് മുതല്‍ ആന്തൂര്‍ക്കടവ് വരെ 500 മീ. നീളത്തില്‍ പാര്‍ശ്വഭിത്തിയോടു കൂടിയ പുതിയ റോഡും പാലം നിര്‍മാണത്തോടൊപ്പം നിര്‍വഹിച്ചു. കോങ്ങാട് കാഞ്ഞിരപ്പുഴ കനാലിന് കുറുകെ ഗതാഗതയോഗ്യമല്ലാതിരുന്ന പാലം മാറ്റിയാണ് 24.47 ലക്ഷം ചെലവില്‍ കീരിപ്പാറ കനാല്‍പ്പാലം നിര്‍മിച്ചത്. കല്ല ടിക്കോട് ഭാഗത്തേക്ക് 4.50 മീറ്ററും കോങ്ങാട് ഭാഗത്തേക്ക് 12 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡുകളും അനുബന്ധമായി നിര്‍മിച്ചു. കോങ്ങാട് മഞ്ചേരിക്കാവ് അട്ടക്കാട് റോഡില്‍ കരാണിത്തോടിന് കുറുകെയുള്ള പഴയ പാലം മാറ്റി 23.91 ലക്ഷം ചെലവില്‍ ചേറായ കരാണിതോട് പാലം നിര്‍മിച്ചു. പാലം പൂര്‍ത്തിയായതോടെ അട്ട ക്കാട് നിവാസികള്‍ക്ക് പാലക്കാട്- പെരിന്തല്‍മണ്ണ സംസ്ഥാ ന പാതയിലേക്കുള്ള യാത്ര സുഗമമായി. കേരളശ്ശേരി പാറശ്ശേരി- കുണ്ടുവട്ടം പാടം റോഡിന് സമീപം നൊമ്പരത്തിത്തോടിന് കുറു കെ 10.29 ലക്ഷം ചെലവില്‍ പാലം നിര്‍മിച്ചതോടെ പാറശ്ശേരി- കുണ്ടുവംപാടം റോഡിലേക്കുള്ള പ്രദേശവാസികളുടെ പ്രവേശനം സുഗമമായി.

പുരോഗമിക്കുന്നത് പ്രധാനപ്പെട്ട ഏഴ് പാലങ്ങളുടെ പ്രവൃത്തികള്‍

ജില്ലയില്‍ പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം മുഖേന പ്രധാനപ്പെട്ട ഏഴു പാലങ്ങളാണ് നിലവില്‍ പ്രവൃത്തികള്‍ നട ന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ 2018-19 ബജറ്റില്‍ ഉള്‍പ്പെടുത്തി 4.30 കോടി ചിലവില്‍ പാലക്കാട് – പൊന്നാനി റോഡില്‍ കണ്ണിയാമ്പുറ ത്ത് പാലം നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. 2019 ഫെബ്രുവരി 27ന് ആരംഭിച്ച നിര്‍മ്മാണം ജനുവരിയോടു കൂടി പൂര്‍ത്തിയാകും. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പാലക്കാട്- പൊന്നാനി ഭാഗങ്ങളില്‍ നിന്ന് ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, തൃശ്ശൂര്‍, ഒറ്റപ്പാലം തുടങ്ങിയ സ്ഥലങ്ങളി ലേക്ക് യാത്ര ചെയ്യുന്ന നിരവധി യാത്രക്കാരുടെ യാത്ര സുഗമമാവു കയാണ്.ഒറ്റപ്പാലം പാലപ്പുറം – കുതിരവഴി റോഡില്‍ പാലപ്പുറം പാ ലം നാല് കോടി ചിലവില്‍ പൂര്‍ത്തിയാവുകയാണ്. 2015-16ലെ ബജ റ്റില്‍ ഉള്‍പ്പെടുത്തി 2020 ഒക്ടോബറില്‍ ആരംഭിച്ച പ്രവൃത്തി ഈ വര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തിയാക്കും. കിഫ്ബി ധനസഹായത്തി ല്‍ മൂന്നു പാലങ്ങളുടെ നിര്‍മ്മാണമാണ് നടന്നു കൊണ്ടിരിക്കുന്നത്. തരൂരില്‍ ഇരട്ടക്കുളം – വാണിയമ്പാറ റോഡില്‍ തോന്നാലിപ്പുഴയ്ക്ക് കുറുകെ കിഫ്ബിയില്‍ നിന്നുള്ള 9.63 കോടിയില്‍ 78 മീറ്റര്‍ നീള ത്തിലും 11 മീറ്റര്‍ വീതിയിലുമായി ഇരട്ടക്കുളത്തേയും കണ്ണമ്പ്ര യേയും ബന്ധിപ്പിക്കുന്ന തെന്നിലാപുരം പാലം പ്രവൃത്തി പുരോഗ മിക്കുകയാണ്. തരൂരില്‍ 8.09 കോടിയില്‍ ഗായത്രി പുഴയ്ക്കു കുറു കെ പാടൂരിനേയും മണപ്പാടത്തേയും ബന്ധിപ്പിക്കുന്ന ആറങ്ങാട്ടുക ടവ് പാലം, ആലത്തൂരില്‍ ഗായത്രി പുഴയ്ക്ക് കുറുകെ 9.78 കോടിയി ല്‍ കൂട്ടമൂച്ചിയേയും ചുള്ളിമടയേയും ബന്ധിപ്പിക്കുന്ന ചുള്ളിമട പാലം എന്നിവയാണ് കിഫ്ബി ധനസഹായത്തോടെ പുരോഗമി ക്കുന്ന മറ്റു രണ്ട് പാലങ്ങള്‍. മണ്ണാര്‍ക്കാട് തോരാപുരം ശ്മശാനം റോ ഡില്‍ നെല്ലിപ്പുഴയ്ക്ക് കുറുകെ പാലം ആറ് കോടി വിനിയോഗിച്ചു കൊണ്ട് പുരോഗമിക്കുകയാണ്. 2015-16 ലെ ബജറ്റില്‍ ഉള്‍പ്പെടുത്തി യാണ് പാലത്തിന്റെ പ്രവൃത്തികള്‍ ചെയ്യുന്നത്. സംസ്ഥാന പാതയാ യ വടക്കഞ്ചേരി പൊള്ളാച്ചി റോഡിലുള്ള കാലപ്പഴക്കം ചെന്ന അപ കടാവസ്ഥയിലുള്ള വീതി കുറഞ്ഞ മംഗലംപാലം 3.80 കോടിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു. 2019-2020 ബജറ്റില്‍ ഉള്‍പ്പെടുത്തി മംഗലം പുഴയ്ക്കു കുറുകെ പാലത്തിന്റെ പുനര്‍നിര്‍മ്മാണമാണ് നടക്കുന്നത്. ആകെ 45.60 കോടി ചിലവിലാണ് ഏഴ് പാലങ്ങളുടെ നിര്‍മ്മാണം നടക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!