മണ്ണാര്‍ക്കാട്: അരിയൂര്‍ തോട്ടില്‍ പാലത്തിന് സമീപം യൂത്ത് ലീ ഗിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ തടയണ നിര്‍മ്മിച്ചു. സീമന്റ് ചാക്കും തോട്ടിലെ മണലും കല്ലും ഉപയോഗിച്ചാണ് വെളള ത്തെ താല്‍കാലികമായി ജനകീയ കൂട്ടായ്മ തടഞ്ഞുനിര്‍ത്തിയത്. കാലങ്ങളായി വേനല്‍ തുടങ്ങുന്നതോടെ വറ്റിവരണ്ടുകൊണ്ടിരിക്കു ന്ന തോട്ടില്‍ വെളളം തടഞ്ഞ് നിര്‍ത്തിയതോടെ പ്രദേശത്തെ കുടി വെളള ക്ഷാമത്തിന് ആശ്വാസമാവുമെന്നാണ് കരുതപ്പെടുന്നത്. നിര്‍മ്മാണോദ്ഘാടനം പഞ്ചായത്തംഗം സഹദ് അരിയൂര്‍ നിര്‍വ്വഹി ച്ചു. കെ.ടി ഹംസ, പി. സിദ്ദീഖ്, കെ. മുഹമ്മദാലി, റഹീം ഇരുമ്പന്‍, ഷബീര്‍ കിഴക്കേതില്‍, വേലായുധന്‍ പുന്നപ്പാടത്ത്, എന്‍.ഷാനിദ്, അല്‍താഫ്, അസൈനാര്‍ പുല്ലത്ത്, നാസര്‍ പുല്ലത്ത്, പി.സി ഷഫീഖ്, ജംസു.കെ, ഇജാസ് അസ് ലം.വി.പി, പി.സി.എം അഷറഫ്, പി. ബഷീര്‍, എന്‍.എസീസ് എന്നിവര്‍ നേതൃത്വം നല്‍കി.
തോടിന് കുറുകെ പാലം നിര്‍മ്മിക്കണം
മണ്ണാര്‍ക്കാട്: പുന്നപ്പാടത്ത് നിന്നും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തു മായി ബന്ധിപ്പിക്കുന്ന അരിയൂര്‍ തോടിന് കുറുകെ പാലം നിര്‍ മ്മി ക്കണമെന്ന് താഴെ അരിയൂര്‍ മുസ്‌ലിംലീഗ് മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് പി. മുഹമ്മദാ ലി അന്‍സാരി ഉദ്ഘാടനം ചെയ്തു. സഹദ് അരിയൂര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് പൂതംകോടന്‍, കെ.ടി ഹംസ, പി.സി.എം അഷറഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: മൊയ്തീന്‍ എന്ന കുഞ്ഞി പ്പു (പ്രസി), അസൈനാര്‍ പല്ലത്ത്, സലീം മാലിക്ക്, മുഹമ്മദാലി.സി, കെ.ടി ഹംസ (വൈ.പ്രസി), അബ്ദുല്‍ അസീസ്.എന്‍ (ജന.സെക്ര), ഷൗക്കത്ത്.കെ, ഷഫീഖ്.പി.സി, കൃഷ്ണന്‍, ഷൗക്കത്ത്, ഫൈസല്‍, മുത്തലിബ് (ജോ.സെക്ര), സാദിഖ് (ട്രഷ) എിവരെ തിരഞ്ഞെടുത്തു.