മണ്ണാര്‍ക്കാട്: നഗരസഭ കാര്യാലയത്തിന്റെ ഫ്രണ്ട് ഓഫീസ് താഴ ത്തെ നിലയിലേക്ക് മാറ്റുന്നതിനെ ചൊല്ലി പ്രഥമ കൗണ്‍സില്‍ യോ ഗത്തില്‍ ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ തര്‍ക്കം. നില വിലുള്ള നഗരസഭ ഓഫീസിനുതാഴെ ഫ്രണ്ട് ഓഫീസ് ആരംഭിക്കണ മെന്ന ആദ്യ അജണ്ട ചെയര്‍മാന്‍ ഫായിദ ബഷീര്‍ അവതരിപ്പിച്ചു. ഇതോടെ കൗണ്‍സിലര്‍ ടി.ആര്‍. സെബാസ്റ്റ്യന്‍ എതിര്‍പ്പുമായി രംഗ ത്തുവന്നു.സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ കെട്ടിടത്തി ല്‍ ഫ്രണ്ട് ഓഫീസ് നിര്‍മ്മിക്കണമെന്നും ഇല്ലെങ്കില്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ടി. ആര്‍. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി.മറ്റ് ഇടത് അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തതോടെയാണ് തര്‍ക്കമായത്. തീ രുമാനത്തിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ വിയോജനക്കു റിപ്പ് രേഖപ്പെടുത്തി.നിലവില്‍ പ്രവര്‍ത്തിക്കുന്ന കാര്യാലയത്തി ന്റെ താഴെ ഭാഗത്തേക്ക് ഫ്രണ്ട് ഓഫീസ് മാറ്റുക എന്നതാണ് പ്രായോ ഗികമായ കാര്യമെന്ന് ചെയര്‍മാന്‍ കൗണ്‍സിലിനെ അറിയിച്ചു.

മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡിനകത്തെ ഓട്ടോറിക്ഷകള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സംവിധാനം ഒരുക്കാന്‍ നഗരസഭ തീരുമാനിച്ചു .മുണ്ടേ ക്കരാട് കെ പി ഐ പിയുടെ സ്ഥലം നഗരസഭക്ക് ലഭിക്കുന്നതിന് നടപടിയുമായി മുന്നോട്ട് പോവാനും കൗണ്‍സില്‍ തീരുമാനിച്ചു. കൂടാതെ ബസ് സ്റ്റാന്‍ഡിനകത്തെ കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരി പ്പിടങ്ങളൊരുക്കാനും തീരുമാനമായി. പി എം എ വൈ പദ്ധതി പ്ര കാരമുള്ള വീടുകള്‍ പൂര്‍ത്തീകരിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. 10 കോടി രൂപ പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമാണെന്നും ഇതിനായി നഗരസഭ കടമെടുക്കേണ്ടി വരു മെന്നും ചെയര്‍മാന്‍ പറഞ്ഞു.അവസാന ഘട്ടത്തിലുള്ളവരുടെ പണികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് നല്‍കുന്നതിനെകുറിച്ച് യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.

നഗരസഭ ഓഫീസ് നവീകരണം, ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാ ണം,വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമികള്‍ ഏറ്റെടുക്കല്‍ തുടങ്ങി മൂന്ന് അജണ്ടകളാണ് ആദ്യ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനക്കായി ഭരണ സമിതി വച്ചത്.ചെയര്‍മാന്‍ ഫായിദ ബഷീര്‍ അധ്യക്ഷനായി.വൈസ് ചെയര്‍പേഴ്സണ്‍ പ്രസീദ, സെക്രട്ടറി ശ്രീരാഗ് മറ്റ് കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രഥമ കൗണ്‍സി ലില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!