കുമരംപുത്തൂര്‍:പ്രളയകാലത്ത് പുഴ ഗതിമാറി ഒഴുകിയതിനെ തുടര്‍ ന്ന് സ്ഥലം നഷ്ടമായതായും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണ ണമെന്നും ആവശ്യപ്പെട്ട് കുമരംപുത്തൂര്‍ തരിശ്ശ് നിവാസികള്‍ തഹ സില്‍ദാര്‍ക്ക് നിവേദനം നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ മണ്ണാ ര്‍ക്കാട് തഹസില്‍ദാര്‍ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള റെ വന്യു സംഘം സ്ഥലത്ത് സന്ദര്‍ശനം നടത്തി.സ്ഥലം സംബന്ധിച്ച രേഖകള്‍ പരിശോധനക്കായി ഹാജരാക്കാന്‍ പ്രദേശവാസികള്‍ക്ക് നിര്‍ദേശം നല്‍കി.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് പ്രളയങ്ങളില്‍ തരിശ്ശിലെ പത്തോളം കുടുംബങ്ങളു ടെ കൃഷി ഭൂമിയടക്കമാണ് നഷ്ടമായത്.വര്‍ഷകാലത്ത് കുന്തിപ്പുഴ യില്‍ ജലനിരപ്പ് ഉയരുന്നത് തരിശ്ശ് നിവാസികളുടെ ജീവിത സ്വസ്ഥ ത തകര്‍ക്കും.വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞിരുന്ന സംരക്ഷണ ഭിത്തി രണ്ട് വര്‍ഷം മുമ്പ് തകര്‍ന്നിരുന്നു.ഇതാണ് പ്രതിസന്ധിക്ക്്ഇ ടവരുത്തുന്നത്.കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും പ്രദേശവാസികള്‍ പ്രളയഭീതിയില്‍ മാറി താമസിക്കുകയാണ് ഉണ്ടായത്.പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നാണ് തരിശ്ശ് നിവാസിക ളുടെ ആവശ്യം.