പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട അവധിക്കാലത്തിനു ശേഷം ജില്ലയില്‍ സ്‌കൂളുകള്‍ സജീവമായി. പത്ത്, പ്ലസ്ടു വിഭാഗക്കാര്‍ക്കാണ് നിലവില്‍ ക്ലാസുകള്‍ തുടങ്ങിയിട്ടു ള്ളത്. വിദ്യാര്‍ഥികള്‍ എത്തുന്നതിനോടനുബന്ധിച്ച് കോവിഡ് രോഗ പ്രതിരോധത്തിനുള്ള സംവിധാനങ്ങളും സ്‌കൂളുകളില്‍ ഒരുക്കിയി രുന്നു.
സംസ്ഥാന ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡിന്റെ നേതൃ ത്വത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേ ഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഹാന്‍ഡ് സാനിറ്റൈസ ര്‍, സംസ്ഥാന കയര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ വെറ്റ്മാറ്റ്, ഡ്രൈമാറ്റ്, പ്ലാസ്റ്റിക് ട്രേ, അണുനശീക രണ ലായനി എന്നി വയടങ്ങിയ കിറ്റ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് സ്‌കൂളുകളില്‍ ലഭ്യമാ ക്കിയിട്ടുണ്ട്.
മുന്നൊരുക്കങ്ങളുടെ ഭാഗമായി ഡിസംബര്‍ 17 മുതല്‍ 31 വരെ സ്‌കൂ ളുകളില്‍ 50 ശതമാനം അധ്യാപ കര്‍ എത്തണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി ഒന്നു മുതല്‍ ഹൈസ് കൂള്‍ തലത്തിലെ മുഴുവന്‍ അധ്യാപ കരും അനധ്യാപകരും സ്‌കൂ ളില്‍ എത്തണമെന്നാണ് നിര്‍ദേശം. സ്‌കൂളുകളില്‍ എത്തുന്ന വിദ്യാ ര്‍ഥികള്‍ രക്ഷിതാക്കളുടെ സാക്ഷ്യപത്രം കൊണ്ടുവരണമെന്ന നിര്‍ ദേശവും അധികൃതര്‍ നല്‍കിയിരുന്നു.