മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പിനുള്ള തയ്യാ റെടുപ്പുകളുടെ ഭാഗമായി നടത്തുന്ന ഡ്രൈ റണ്‍ നാളെ നെന്മാറ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ രാവിലെ ഒന്‍പത് മുതല്‍ 11 വരെ നടക്കും. ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത അറിയിച്ചു. വാക്സി നേഷനായി ഒരുക്കിയിട്ടുള്ള ക്രമീകരണങ്ങള്‍ വിലയിരുത്തുക, 25 പേര്‍ക്ക് രണ്ടു മണിക്കൂറിനുള്ളില്‍ വാക്സിനേഷന്‍ നല്‍കാനാകുമോ എന്നത് പരിശോധിക്കുക തുടങ്ങിയവ നാളെ ഡ്രൈ റണ്ണില്‍ പരി ശോധിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 25 ആരോഗ്യ പ്രവര്‍ത്തകരാണ് ഡ്രൈ റണ്ണില്‍ പങ്കെടുക്കുക. ജില്ലയില്‍ ജനുവരി ഒന്നു വരെ 24,648 പേരാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സംസ്ഥാനത്ത് പാലക്കാട് ജില്ല ഉള്‍പ്പെടെ തിരുവനന്തപുരം, ഇടുക്കി, വയനാട് എന്നിങ്ങനെ നാല് ജില്ലകളില്‍ ആണ് ഡ്രൈ റണ്‍ സംഘടിപ്പിക്കുന്നത്.
നെന്മാറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നാല് റൂമുകളാണ് വാക്സിനേഷനായി സജ്ജീകരിച്ചിട്ടുള്ളത്. ഒരു വാക്സിനേറ്റര്‍ ഓഫീ സറും നാല്് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുക. ആദ്യത്തെ റൂം വാക്സിന്‍ എടുക്കുന്നവര്‍ക്കുള്ള വെയിറ്റിംഗ് ഏരിയയാണ് പ്രവര്‍ത്തിക്കുക. ഇവിടെ ശാരീരിക അക ലം, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ ഉറപ്പാക്കുന്നതിന് ഒരു പോലീ സ് അല്ലെങ്കില്‍ എന്‍സിസി കേഡറ്റ് വാക്സിനേഷന്‍ ഓഫീസറായി ഉണ്ടായിരിക്കും. രണ്ടാമത്തെ റൂമിലെ വാക്സിനേഷന്‍ ഓഫീസര്‍ ഐഡി പരിശോധന നടത്തും. മൂന്നാമത്തെ റൂമിലാണ് വാക്സിനേഷ ന്‍ നടക്കുക.ഇവിടെ ഒരു വാക്സിനേറ്റര്‍ ഓഫീസറും സഹായത്തിനാ യി വാക്സിനേഷന്‍ ഓഫീസറും ഉണ്ടായിരിക്കും. വാക്സിനേഷന്‍ നടത്തിയവര്‍ക്ക് അര മണിക്കൂര്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നതി നാണ് നാലാമത്തെ റൂം സജ്ജീകരിച്ചിരിക്കുന്നത്. ഇവരെ നിരീക്ഷി ക്കുന്നതിനും ഒരു വാക്സിനേഷന്‍ ഓഫീസറുടെ സേവനം ലഭ്യമാ ക്കും. ആംബുലന്‍സ്, പോലീസ് സേവനം ഉള്‍പ്പെടെയുള്ള സജ്ജീ കരണങ്ങളും ഇതിനായി ഒരുക്കിയിട്ടുണ്ട്.