മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നിര്‍മാണ പ്രവൃത്തി കള്‍ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് കിഫ്ബി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ വിവിധ കിഫ്ബി റോഡുകളുടെ പുരോ ഗതി സംബന്ധിച്ച് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ കിഫ്ബി സിഇഒ ഡോ.കെ.എം എബ്രഹാമുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ഉറപ്പ് നല്‍കിയത്.
സംസ്ഥാനത്തെ പ്രധാന ആദിവാസി മേഖലയായ അട്ടപ്പാടി, ദേശീ യോദ്യനമായ സൈലന്റ് വാലി എന്നിവടങ്ങളിലേക്ക് എത്താനുള്ള അന്തര്‍ സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡി ന്റെ മിക്കഭാഗങ്ങളും തകര്‍ന്ന് കിടക്കുകയാണ്.ഇതുവഴിയുള്ള യാ ത്ര അസാധ്യമാകുന്നത് സംബന്ധിച്ച് 2019 ജൂണ്‍ 26ന് എംഎല്‍എ സബ്മിഷന്‍ ഉന്നയിച്ചിരുന്നു.53 കിലോമീറ്റര്‍ ദൂരമുള്ള റോഡ് മൂന്ന് റീച്ചുകളിലായാണ് നടപ്പാക്കുകയെന്നും ഡിപിആറും അനുബന്ധ വിവരങ്ങളും ജൂലായ് മാസത്തോടെ ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാ ണം ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഒന്നരവര്‍ഷം കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടികളും സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ അലംഭാവം കാട്ടുകയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ പ്രവൃത്തികളും ഉടന്‍ ആരംഭിക്കണമെന്നും യോഗത്തില്‍ എംഎല്‍എ ഉന്നയിച്ചു.എംഇഎ സ് കോളേജ് പയ്യനെടം റോഡ് പ്രവൃത്തികള്‍ കോടതി വിധിക്ക് അനുസൃതമായി എത്രയും വേഗം നടപ്പിലാക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.റോഡ് പ്രവര്‍ത്തികള്‍ ആരംഭിച്ചിട്ടുണ്ടെ ന്നും മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് പൂര്‍ണമായും പൂര്‍ത്തീകരിക്കുമെ ന്നും കിഫ്ബി സിഇഒ അറിയിച്ചു.