മണ്ണാര്‍ക്കാട്:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെ ടുക്കപ്പെട്ട അംഗങ്ങള്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാര മേല്‍ക്കും.ഗ്രാമ പഞ്ചായത്ത്,ബ്ലോക്ക് പഞ്ചായത്ത്,ജില്ലാ പഞ്ചായ ത്ത്,നഗരസഭ കൗണ്‍സില്‍ എന്നിവടങ്ങളില്‍ രാവിലെ 10നാണ് സത്യപ്രതിജ്ഞാ നടപടികള്‍ ആരംഭിക്കുക. മണ്ണാര്‍ക്കാട് നഗര സഭ,മണ്ണാര്‍ക്കാട്,അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തുകള്‍ ,കരിമ്പ,തച്ച മ്പാറ,കാഞ്ഞിരപ്പുഴ,തെങ്കര,കുമരംപുത്തൂര്‍,കോട്ടോപ്പാടം,അലനല്ലൂര്‍,തച്ചനാട്ടുകര,അഗളി,പുതൂര്‍,ഷോളയൂര്‍,ശ്രീകൃഷണപുരം ബ്ലോ ക്കിലുള്‍പ്പെടുന്ന കാരാകുര്‍ശ്ശി ഉള്‍പ്പടെ 12 പഞ്ചായത്തുകളാണ് മണ്ണാര്‍ക്കാട് താലൂക്കിലുള്ളത്.ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലുണ്ടായിരുന്ന ആവശേത്തോടെ താലൂക്കിലെ നിയുക്ത ജനപ്രതിനിധികളും അണികളും നാളത്തെ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്.

മണ്ണാര്‍ക്കാട് നഗരസഭയില്‍ 29 അംഗങ്ങളാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.ഇത്തവണ യുഡിഎഫ് ഏറ്റവും വലിയ ഒറ്റകക്ഷിയാ യി.29 വാര്‍ഡുകളില്‍ യുഡിഎഫ് 14, എല്‍ഡിഎഫ്-11, ബിജെപി-മൂന്ന്,സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.ഭരിക്കാന്‍ 15 അംഗങ്ങളാണ് വേണ്ടത്.യുഡിഎഫ് ഭരണസമിതി നിലവില്‍ വന്നാല്‍ മുസ്്ലിം ലീഗിലെ ഫായിദ ബഷീറാകും അധ്യക്ഷസ്ഥാ നത്തേക്ക് പരിഗണിക്കപ്പെടുക.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തി ലേക്ക് 17 അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുന്നത്.യുഡി എഫാണ് വീണ്ടും ഭരണത്തിലേറുന്നത്. 17 ഡിവിഷനുകളില്‍ യുഡി എഫിന് 12 ഉം എല്‍ഡിഎഫിന് അഞ്ചിടത്തുമാണ് വിജയിക്കാ നായ ത്. മുസ്്ലിം ലീഗിലെ അഡ്വ. സി.കെ. ഉമ്മുസല്‍മ പ്രസിഡന്റും (അരിയൂര്‍ ഡിവിഷന്‍) കോണ്‍ഗ്രസിലെ മുഹമ്മദ് ചെറൂട്ടി ( കൊറ്റി യോട് ഡിവിഷന്‍) വൈസ് പ്രസിഡന്റുമാകുമെന്നാണ് സൂചന.കുമ രംപുത്തൂര്‍ പഞ്ചായത്തില്‍ 18 അംഗങ്ങളും വരണാധികാരിക്ക് മുമ്പാകെ സത്യപ്രതിജ്ഞചെയ്യും.യുഡിഎഫാണ് ഇവിടെ വീണ്ടും ഭരിക്കുക.പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ് .മുസ്്ലിം ലീഗ് ആറും കോണ്‍ഗ്രസ് നാല് സീറ്റുംനേടിയിട്ടുണ്ട്.

അലനല്ലൂര്‍ പഞ്ചായത്തില്‍ 23 അംഗങ്ങളാണുള്ളത്. ഇവിടെ യുഡി എഫ്-13, എല്‍ഡിഎഫ് 10 ആണ് കക്ഷിനില. കഴിഞ്ഞതവണ യും യുഡിഎഫായിരുന്നു ഭരണത്തില്‍.കാഞ്ഞിരപ്പുഴയില്‍ 19 അംഗങ്ങ ളാണുള്ളത്. എല്‍ഡിഎഫാണ് ഇവിടെ വീണ്ടും ഭരിക്കുക. എല്‍ഡി എഫ് -10, യുഡിഎഫ്-ഏഴ്, ബിജെപി-രണ്ട് ആണ് കക്ഷിനില.കോട്ടോ പ്പാടത്ത് 22 വാര്‍ഡുകളിലെ അംഗങ്ങളും സത്യപ്രതിജ്ഞയെടുക്കും. ഇവിടെ യുഡിഎഫാണ് ഭരിക്കുക. 15 സീറ്റാണ് നേടിയത്.തെങ്കര പഞ്ചായത്തില്‍ 17 അംഗങ്ങളും സത്യപ്രതിജ്ഞചെയ്യും .എല്‍ഡി എഫ്-എട്ട്,യുഡിഎഫ്-അഞ്ച്, ബിജെപി-നാല്.കരിമ്പ പഞ്ചായത്തി ലെ 14 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.എല്‍ഡിഎഫ് 8,യുഡി എഫ് 4,എന്‍ഡിഎ 2. തച്ചമ്പാറ പഞ്ചായത്തിലെ 15 അംഗങ്ങളും സത്യ പ്രതിജ്ഞ ചെയ്യും.എല്‍ഡിഎഫ് 10,യുഡിഎഫ് 5.അഗളി പഞ്ചായ ത്തിലെ 21 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.എല്‍ഡിഎഫ് 14,യുഡിഎഫ് 5,എന്‍ഡിഎ 2.പുതൂര്‍ പഞ്ചായത്തിലെ 13 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.എല്‍ഡിഎഫ്-6, എന്‍ഡിഎ-4,യുഡിഎഫ്-2, സ്വതന്ത്രന്‍-1,ഷോളയൂര്‍ പഞ്ചായത്തിലെ 14 അംഗങ്ങളും സത്യപ്രതി ജ്ഞ ചെയ്യും.എല്‍ഡിഎഫ് 11,യുഡിഎഫ് -3.കാരാകുര്‍ശ്ശി പഞ്ചായ ത്തിലെ 16 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും.എല്‍ഡിഎഫ് 10,യുഡിഎഫ് -6 എന്നിങ്ങനെയാണ് കക്ഷി നില.അതേ സമയം ഭരണസമിതിയെ ആര് നയിക്കുമെന്നത് അറിയാന്‍ ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!