മണ്ണാര്‍ക്കാട്: വീറും വാശിയും നിറഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാടും കനത്ത പോളിംഗ്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ ലംഘിക്കാതെയും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചും നടന്ന തെരഞ്ഞെടുപ്പില്‍ ആവേശകരമായ വിധിയെഴുത്താണ് മണ്ണാര്‍ക്കാട് താലൂക്കില്‍ രേഖപ്പെടുത്തിയത്. മണ്ണാര്‍ക്കാട് നഗരസഭയില്‍ 75.28 ശതമാനവും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തില്‍ 78.73 ഉം അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ 76.18 ശതമാനവും പോളിംഗ് രേഖപ്പെടുത്തി യതായാണ് രാത്രി എട്ടര വരെയുള്ള കണക്ക്.അക്രമസംഭവങ്ങളോ തെരഞ്ഞെടുപ്പ് തടസപ്പെടുത്തുന്ന രീതിയിലുള്ള സംഭവവികാസ ങ്ങളോ കാര്യമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടില്ല. പ്രശ്നബാധിത ബൂത്തുക ളെന്ന് കണ്ടെത്തിയവയില്‍ കനത്ത പോലീസ് കാവലിലായിരുന്നു പോളിംഗ് നടന്നത്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, മണ്ണാര്‍ക്കാട് നഗരസഭ, എട്ടു പഞ്ചായത്തുകള്‍ എന്നിവയിലേക്കാണ് വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.
രാവിലെ ഏഴുമുതല്‍തന്നെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടര്‍മാര്‍ എത്തിയിരുന്നു.വൈകുന്നേരം ആറിന് പോളിംഗ് സമാപിച്ചു.വോട്ടിംഗ് പുരോഗമിച്ച ആദ്യ രണ്ടുമണിക്കൂറിനു ള്ളില്‍തന്നെ സ്ത്രീകളുള്‍പ്പെടെയുള്ള വോട്ടര്‍മാരുടെ നീണ്ട നിരതന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.വോട്ടര്‍മാരെ അതത് ബൂത്തുകളില്‍ എത്തിക്കാന്‍ മുന്നണി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ പരസ്പരം മത്സരിക്കുന്നതും കാണാമായിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിരകള്‍ സ്ഥാനാര്‍ഥികള്‍ക്കും മുന്നണി കള്‍ക്കും ആവേശം നല്‍കി.പ്രായമായവരെ കൈപിടിച്ചും തീരെ അവശരായവരെ താങ്ങിപ്പിടിച്ചും ബൂത്തുകളിലെത്തിച്ച് വോട്ടു ചെയ്യിപ്പിക്കുന്ന പ്രവര്‍ത്തകരുടെ ദൃശ്യവും ജനാധിപത്യ സംവി ധാനത്തിലെ സമ്മതിദാനാവകാശത്തിന്റെ ശക്തിയും പ്രാധാന്യ വും വിളിച്ചോതി.
പോലീസ് ഉദ്യോഗസ്ഥര്‍, ഹോം ഗാര്‍ഡുകള്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പോളിംഗ് ബൂത്തുകള്‍ക്ക് സമീപം ആളുകളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. ഉച്ച സമയങ്ങളില്‍ മാത്രമാണ് പോളിംഗ് സ്റ്റേഷനുകളില്‍ തിരക്കു കുറഞ്ഞത്. വൈകുന്നേരമായ തോടെ തിരക്കു വീണ്ടും വര്‍ധിച്ചു. സാനിറ്റൈസര്‍, മാസ്‌ക് എന്നി ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചുമാണ് മിക്കയിടങ്ങളി ലും വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്.പരമാവധി വോട്ടര്‍മാരെ ബൂത്തുകളിലെത്തിക്കുന്നതിനായി വീടുവീടാന്തരം പ്രവര്‍ത്ത കരുടെ അന്വേഷണത്തിന്റെ തിരക്കുമുണ്ടായിരുന്നു. വിധിയെ ഴുത്ത് അവസാനിച്ചതോടെ ഫലംവരുന്ന പതിനാറാംതീയതിവരെ ഇനി മുന്നണികള്‍ കൂട്ടലും കിഴിക്കലിന്റെയും തിരക്കുകളി ലായിരിക്കും.