മണ്ണാര്‍ക്കാട്:നിശ്ശബ്ദ പ്രചാരണത്തിന്റെ ഒരു ദിവസത്തെ ഇടവേള യും കടന്ന് ജില്ല നാളെ പോളിംഗ് ബൂത്തിലെത്തും.ജില്ലയിലെ 23,35,345 വോട്ടര്‍മാരാണ് വിധിയെഴുതാന്‍ തയ്യാറെടുത്ത് നില്‍ക്കു ന്നത്.വോട്ടെടുപ്പിന്റെ തലേനാളും വിശ്രമമില്ലാത്ത ഓട്ടത്തിലായി രുന്നു സ്ഥാനാര്‍ത്ഥികളും അണികളും.പരമാവധി വോട്ടര്‍മാരെ ഒരിക്കല്‍ കൂടി കണ്ട് വോട്ടുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാ ണ് സ്ഥാനാര്‍ത്ഥികള്‍.ആടിയുലഞ്ഞ് നില്‍ക്കുന്ന വോട്ടുകള്‍ പെട്ടി യില്‍ വീഴ്ത്താനും അവസാന സമയത്തെ അടിയൊഴുക്കിന് തടയി ടാനും ശ്രമം നടത്തിയ ആശ്വാസത്തിലാണ് മുന്നണികള്‍.കോവിഡ് കാലമായതിനാല്‍ വോട്ടെടുപ്പിനോട് ജനം മുഖം തിരിക്കുമോയെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ആശങ്കയുണ്ടായിരുന്നുവെങ്കിലും ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിലെ മികച്ച പോളിംഗ് മുന്ന ണികളില്‍ പ്രതീക്ഷയുണര്‍ത്തുന്നുണ്ട്.ശക്തമായ പ്രചരണം നടത്തി യതിലൂടെ ജനം അനകൂലമായി വിധിയെഴുതുമെന്ന വിശ്വാസത്തി ലാണ് മുന്നണികളും.
പതിവില്‍ നിന്നും വിപരീതമായി പ്രചാരണത്തിന് എല്ലാവരും സാമൂ ഹിക മാധ്യമങ്ങളെ കൂടി ആശ്രയിച്ച തിരഞ്ഞെടുപ്പ് കൂടിയാണി ത്.വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും സാമൂ ഹ്യമാധ്യമങ്ങളില്‍ പ്രചരണം കൊഴുക്കുകയാണ്.പകല്‍ സ്ഥാനാര്‍ ത്ഥികള്‍ക്കൊപ്പം നിശ്ശബ്ദ പ്രചരണത്തിനിറങ്ങിയ പ്രവര്‍ത്തകര്‍ രാത്രിയില്‍ ബൂത്തിന് സമീപത്തെ ക്യാമ്പിലേക്കുള്ള തോരണം ഒരുക്കുന്നതിലും മറ്റും മുഴുകിയ കാഴ്ചയായിരുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ കേന്ദ്രങ്ങളില്‍ പോളിംഗ് സാമഗ്രികളുടെ വിതരണവും നടന്നിരുന്നു.ജില്ലാ പഞ്ചായത്തി ലേക്കും 13 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 88 ഗ്രാമപഞ്ചായത്തുക ളിലേക്കും ഏഴ് മുനിസിപ്പിലാറ്റികളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകളിലേക്ക് 126 സ്ഥാനാര്‍ത്ഥികളും ബ്ലോക്ക് പഞ്ചായത്തുകളിലെ 183 ഡിവിഷനു കളിലേക്ക് 636 സ്ഥാനാര്‍ത്ഥികളും 88 ഗ്രാമപഞ്ചായത്തുകളിലെ 1490 വാര്‍ഡുകളിലേക്ക് 5016 സ്ഥാനാര്‍ത്ഥികളും മുനിസിപ്പാലിറ്റകളിലെ 234 വാര്‍ഡുകളിലേക്ക് 809 സ്ഥാനാര്‍ത്ഥികളുമാണ് ജനവിധി തേടുന്നത്.