അലനല്ലൂര്‍:തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി.അലനല്ലൂരില്‍ യുഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കട ത്ത്,മയക്കു മരുന്ന് സംഘങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ജനങ്ങള്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍ഡിഎഫി ന് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് വോട്ട് ചോദിക്കേണ്ട സമയത്ത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെ ന്യായീകരിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് ഇടതു നേതാക്കന്‍മാരെന്നും അദ്ദേഹം പറഞ്ഞു.
കെ.വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ധീന്‍ എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കളത്തില്‍ അബ്ദുള്ള, മുസ് ലിം ലീഗ് ജില്ലാ സെക്രട്ട റിമാരായ റഷീദ് ആലായന്‍, കല്ലടി അബൂബക്കര്‍, ഡി.സി.സി സെക്രട്ടറി പി.അഹമദ് അഷറഫ്, യൂസഫ് പാക്കത്ത്, മുഹമ്മദാലി ആലായന്‍, തച്ചമ്പറ്റ ഹംസ, ഹബീബുള്ള അന്‍സാരി, സൈനുദ്ധീന്‍ ആലായന്‍, കെ.ഹംസ, എം.കെ ബക്കര്‍, തങ്കച്ചന്‍, വി.സി രാമദാസ്, ഫൈസല്‍ നാലിനകത്ത്, നസീഫ് പാലക്കാഴി, സത്താര്‍ കമാലി, കാസിം ആലായന്‍, ഹംസ ആക്കാടന്‍, നസറുദ്ധീന്‍ കീടത്ത് എന്നിവര്‍ സംസാരിച്ചു.