കാഞ്ഞിരപ്പുഴ:കൃഷിയാവശ്യത്തിനായി കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയില്‍ നിന്നും ഇടതു-വലതുകര കനാല്‍വഴിയുള്ള ജലവിതര ണം ആരംഭിക്കുന്നു.തെങ്കര മേഖലയിലേക്കും അനുബന്ധ ഭാഗ ങ്ങളിലേക്കും കനാല്‍വഴി നാളെ മുതല്‍ ജലവിതരണം ആരംഭിക്കു മെന്ന് അധികൃതര്‍ അറിയിച്ചു.ഒറ്റപ്പാലം ഭാഗത്തേക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വെള്ളം വിടാനും കാഞ്ഞിരപ്പുഴ എക്സിക്യുട്ടീവ് എഞ്ചിനീയര്‍ വിളിച്ചു ചേര്‍ത്ത ജലസേചന, കൃഷി, പഞ്ചായത്ത് ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി.
തുലാവര്‍ഷം കൈവിട്ടതിന് പിറകെ കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും വെള്ളം തുറന്ന് വിടാന്‍ വൈകിയതും തെങ്കര മേഖലയിലുള്‍പ്പടെ നെല്‍കൃഷി ഉണക്ക് ഭീഷണിയിലായിരിക്കുകയാണ്. ഇതു സംബ ന്ധിച്ച് അണ്‍വെയ്ല്‍ ന്യൂസര്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. കനാ ലുകള്‍ വൃത്തിയാക്കാന്‍ വൈകിയതാണ് കാഞ്ഞിരപ്പുഴ ഡാമില്‍ നിന്നും കൃഷിയാവശ്യത്തിന് വെള്ളം തുറന്ന് വിടാനുള്ള കാലതാമ സത്തിന് ഇടയാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി കനാല്‍ വൃത്തിയാക്കല്‍ പ്രവൃത്തി കഴിഞ്ഞദിവസങ്ങളില്‍ നടന്നി രുന്നു.
തെങ്കര പഞ്ചായത്തിലെ തത്തേങ്ങേലം കൈതച്ചിറ, ചേറും കുളം പാടശേഖരത്തിലെ ഏക്കറുകണക്കിന് നെല്‍പാടങ്ങളാണ് വെള്ള മെത്താത്തതിനെ തുടര്‍ന്ന് വിണ്ട് കീറിയത്. നെല്‍കൃഷിയാകട്ടെ ഉണങ്ങി നശിക്കുന്നതിന്റെ വക്കിലുമാണ്.കനാലിന്റെ വാലറ്റ പ്രദേശമായ ഇവിടേക്ക് അടിയന്തരമായി വെള്ളമെത്തിച്ചില്ലെങ്കില്‍ നാലേക്കറോളം വരുന്ന വയലിലെ നെല്‍കൃഷി നാശത്തിലേക്ക് നീങ്ങുകയാണെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.ഒറ്റപ്പാലം താലൂക്കി ലേക്കും അടിയന്തരമായി കനാല്‍ വഴി വെള്ളം തുറന്ന് വിടണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതോടെയാണ് അടിയന്തിരമായി ഉദ്യോഗസ്ഥ പ്രതിനിധികളുടെ യോഗം ചേര്‍ന്ന് ജലവിതരണം ആരംഭിക്കാനുള്ള ധാരണയിലെത്തിയത്.